കൊച്ചി|
aparna shaji|
Last Modified തിങ്കള്‍, 27 ജൂണ്‍ 2016 (15:44 IST)
സോളാർ കമ്മീഷനിൽ ക്രോസ് വിസ്താരം നടക്കുന്നതിനിടെ കേസിലെ പ്രതി
സരിത എസ് നായർ പൊട്ടിക്കരഞ്ഞു. പുറത്തുവിട്ട കത്ത് താൻ എഴുതിയതാണെന്ന് സരിത സമ്മതിച്ചു. ത്ത് കാണിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോഴാണ് കത്ത് ജയിലില്‍ വെച്ച് താന്‍ തന്നെ എഴുതിയതാണെന്നും അത് തന്റെ കൈപ്പടയാണെന്നും സരിത സമ്മതിച്ചത്. സരിത കരഞ്ഞതോടെ വിസ്താരം നിർത്തിവെച്ചു.
ഇന്നും കമ്മീഷന് മുന്‍പാകെ സരിത ഹാജരായില്ല എങ്കില്‍ അറസ്റ്റ് ചെയ്ത് ഹാജരാക്കുവാന്‍ കഴിഞ്ഞദിവസം കമ്മീഷന്‍ ഡി ജി പിക്ക് നിര്‍ദേശം നല്‍കിയിരുന്നു. കമ്മീഷനു മുൻപാകെ ഹാജരാകത്തിൽ സരിതയെ പല തവണ കമ്മീഷൻ താക്കീത് നൽകിയിരുന്നു. എന്നിട്ടും ഹാജരാകാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ് വാറന്റ് പുറവെടുവിച്ചത്.
തന്റെ കൈയ്യില്‍ ഡിജിറ്റല്‍ തെളിവുകള്‍ അടക്കം കൂടുതല്‍ തെളിവുകള്‍ ഉണ്ടെന്നും ഇന്നലത്തെ ക്രോസ് വിസ്താരം നീട്ടിത്തരണമെന്ന് ആവശ്യപ്പെട്ട സരിത കഴിഞ്ഞ ദിവസം അപേക്ഷ നല്‍കിയിരുന്നുവെങ്കിലും ഹാജാരായില്ലെങ്കില്‍ അറസ്റ്റ് വാനറന്റ് പുറപെടുവിക്കുമെന്ന് ജസ്റ്റിസ് ശിവരാജന്‍ അറിയിക്കുകയായിരുന്നു. ഇതിനെതുടർന്നാണ് സരിത ഇന്ന് കമ്മീഷനു മുൻപാകെ ഹാജരായത്.
സരിത എത്താത്തതിനെ തുടര്‍ന്ന് വിസ്താരം പല തവണ മാറ്റിവെച്ചിരുന്നു. രക്തസമ്മര്‍ദം മൂലമാണ് ഹാജരാകാതിരുന്നതെന്ന് ഒരു തവണ വിശദീകരണം നല്‍കിയിരുന്നുവെങ്കിലും സരിതയുടെ മൂക്കുത്തിയില്‍ നിന്നാണ് ചോര കിനിഞ്ഞതെന്ന് കമ്മീഷന്‍ ജീവനക്കാരി കണ്ടെത്തിയതായി കമ്മീഷന്‍ പറഞ്ഞിരുന്നു. ഒരു തവണ ശബ്ദം ഇല്ലെന്ന് പറഞ്ഞ് വിസ്താരത്തില്‍ നിന്ന് ഒഴിവായ സരിത മാധ്യമങ്ങളോട് സംസാരിച്ചത് ശ്രദ്ധയില്‍ പെട്ടതായും കമ്മീഷന്‍ പറഞ്ഞിരുന്നു.