സോളാര്‍ കമ്മീഷന്‍; സരിതയുമായി പലതവണ ഫോണില്‍ സംസാരിച്ചിട്ടുണ്ട്- സലിംരാജ്

കൊച്ചി| Sajith| Last Modified വെള്ളി, 22 ജനുവരി 2016 (17:53 IST)
സോളാർ കേസിലെ പ്രതി സരിത എസ് നായരുമായി പരിചയമുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ്. പല ഉന്നതരുടേയും ഫോണ്‍ നമ്പറുകള്‍ താന്‍ സരിതക്ക് നല്‍കിയിട്ടുണ്ടെന്നും സോളാര്‍ കമ്മീഷനു മുന്‍പാകെ സലിംരാജ് മൊഴി നല്‍കി.

പാലാ കടപ്ലാമറ്റത്തു മുഖ്യമന്ത്രി പങ്കെടുത്ത ഒരു പൊതുപരിപാടിയിൽവെച്ചാണ് സരിതയെ ആദ്യമായി കണ്ടത്. അതിനുശേഷം ഫോണിലൂടെയും മറ്റും സരിതയുമായി പലതവണ സംസാരിച്ചിട്ടുണ്ടെന്നും സലിംരാജ് മൊഴിനല്‍കി.

സരിത അടക്കമുള്ള സോളാര്‍ കേസില്‍ ഉള്‍പ്പെട്ട പല പ്രതികളുമായും സലിംരാജ് ഫോണില്‍ ബന്ധപ്പെട്ടുവെന്ന് എഡിജിപി ഹേമചന്ദ്രന്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2013ല്‍ സലിംരാജിനെ സർവീസിൽ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

അതേസമയം, സോളാർ കേസ് പ്രതിയായ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. ഭാര്യയെ കൊന്ന പ്രതിയെന്ന് തന്നെ മുഖ്യമന്ത്രി ആക്ഷേപിച്ചുവെന്നാരോപിച്ചാണ് കേസ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :