മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി കെകെ രമ കൂടിക്കാഴ്ച നടത്തി

കോഴിക്കോട്| JOYS JOY| Last Modified വെള്ളി, 22 ജനുവരി 2016 (08:23 IST)
റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി. കോഴിക്കോട് ഗസ്റ്റ് ഹൌസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ടി പി ചന്ദ്രശേഖരന്‍ വധക്കേസ് സി ബി ഐക്ക് വിടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായിരുന്നു രമ മുഖ്യമന്ത്രിയെ കണ്ടത്.

അതേസമയം, ടി പി വധ ഗൂഡാലോചനക്കേസ് സി ബി ഐക്ക് വിടുന്ന വിഷയത്തിൽ അനുകൂല മറുപടി ലഭിച്ചെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം കെ കെ രമ മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട് ഇതിനാവശ്യമായ നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായും രമ അറിയിച്ചു.

ഇക്കാര്യം ചൂണ്ടിക്കാട്ടി പുതിയ നിവേദനം മുഖ്യമന്ത്രിക്ക് കൈമാറി. എന്നാൽ, ഇക്കാര്യത്തിൽ പ്രതികരിക്കാൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തയാറായില്ല.

ടി പി വധ ഗൂഡാലോചന കേസ് സി ബി ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് കെ കെ രമ നൽകിയ അപേക്ഷ
കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന്‍റെ പരിഗണനയിലാണ്. ഈ ആവശ്യം ഉന്നയിച്ച് നേരത്തെ‍യും കെ കെ രമ മുഖ്യമന്ത്രി സന്ദർശിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :