സോളാര്‍ തട്ടിപ്പ്: പ്രതികള്‍ ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി നിര്‍ദേശം

ശ്രീനു എസ്| Last Modified വ്യാഴം, 11 ഫെബ്രുവരി 2021 (15:54 IST)
സോളാര്‍ തട്ടിപ്പ് കേസിലെ പ്രതികളായ സരിത എസ് നായരും ബിജു രാധാകൃഷ്ണനും ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി നിര്‍ദേശം നല്‍കി. ഇന്ന് വിധി പറയാനിരുന്ന കേസില്‍ ഇരുവരും ഹാജരായില്ല. ആരോഗ്യ കാരണങ്ങള്‍ പറഞ്ഞാണ് ഹജരാകാത്തത്. ഈമാസം 25ന് കേസില്‍ കോടതി വിധി പറയും.

സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ കോഴിക്കോട് സ്വദേശി അബ്ദുല്‍ മജീദില്‍ നിന്ന് 42ലക്ഷത്തിലധികം രൂപ പ്രതികള്‍ വാങ്ങി വഞ്ചിച്ചെന്നാണ് പരാതി. ഈ കേസിലാണ് ഇരുവരും ഹാജരാകാത്തത്. സരിത കീമോ തെറാപ്പി ചികിത്സയിലാണെന്നാണ് അറിയിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :