കണ്ണൂര്|
Joys Joy|
Last Modified ബുധന്‍, 25 ഫെബ്രുവരി 2015 (11:13 IST)
കണ്ണൂര്‍ ചക്കരക്കല്ലില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചക്കരക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 10 ദിവസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. സി പി എം - ബി ജെ പി സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നിരോധനാജ്ഞ.
ചക്കരക്കല്‍ സര്‍ക്കാര്‍ ആശുപത്രിക്ക് സമീപമുള്ള സി പി എം അഞ്ചരക്കണ്ടി ഏരിയാ കമ്മിറ്റി ഓഫീസിലും ഇരിവേരി ലോക്കല്‍ കമ്മിറ്റി ഓഫീസിലും ഇന്ന് പുലര്‍ച്ചെ ബോംബാക്രമണം നടത്തിയിരുന്നു. ഓഫീസില്‍ ഉറങ്ങുകയായിരുന്ന ചക്കരക്കല്‍ കിണയന്നൂരിലെ ഒറോറക്കണ്ടി ഹൗസില്‍ ഒ കെ രാജേഷ്, ചക്കരക്കല്‍ മുതുകുറ്റിയിലെ മൂട്ടില്‍ ഹൗസില്‍ ലിപിന്‍ എന്നിവരെ എ കെ ജി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് പുലര്‍ച്ചെ അഞ്ചേമുക്കാലോടെ ബൈക്കുകളിലായി എത്തിയ ബി ജെ പി - ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്ന് സി പി എം ആരോപിച്ചു.