പത്തനംതിട്ട|
jibin|
Last Modified വ്യാഴം, 18 ജൂണ്‍ 2015 (12:58 IST)
സോളാർ തട്ടിപ്പ് കേസിൽ മൂന്ന് വർഷം തടവ് ശിക്ഷ ലഭിച്ച വിധിയിൽ തനിക്ക് നിരാശയുണ്ടെന്ന് കേസിലെ രണ്ടാം പ്രതി സരിത എസ് നായർ. തന്റെ ഭാഗം കോടതിൽ ന്യായീകരിക്കാനായില്ല. എന്നാൽ കോടതി വിധിയെ മാനിക്കുന്നുണ്ട്. ഒരാഴ്ചയ്ക്കകം വിധിക്കെതിരെ അപ്പീൽ നൽകുമെന്നും സരിത വ്യക്തമാക്കി.
സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ബിജു രാധാകൃഷ്‌ണനും സരിത എസ് നായര്‍ക്കും മൂന്ന് വർഷം കഠിനതടവിനും പിഴ ശിക്ഷയ്‌ക്കും പത്തനംതിട്ട ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിധിച്ചിരുന്നു. ഇരുവർക്കുമെതിരെയുള്ള ആള്‍മാറാട്ടം, വിശ്വാസ വഞ്ചന, ഗൂഢാലോചന, തട്ടിപ്പ് എന്നീ കുറ്റങ്ങൾ നിലനിൽക്കുന്നതാണെന്ന് കോടതി വിലയിരുത്തി.
സരിതയ്ക്ക് 45 ലക്ഷവും ബിജു രാധാകൃഷ്ണന് 25 ലക്ഷം രൂപയും കോടതി പിഴയും വിധിച്ചു. ഐപിസി 406, 420 പ്രകാരമാണ് ഇരുവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. ഭാര്യയുടെ കൊലപാതക കുറ്റത്തില്‍ ജയിലില്‍ കഴിയുന്ന ബിജു രാധാകൃഷ്‌ണന്‍ ജയിലില്‍ തുടരുബോള്‍ സരിതയ്‌ക്ക് ജാമ്യം ലഭിച്ചു. ഇടയാറന്മുള സ്വദേശി ബാബുരാജില്‍ നിന്ന് 1 കോടി 19 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് കേസ്.