മജിസ്ട്രേട്ടിനെ രക്ഷിക്കാന്‍ നീക്കം; മന്ത്രിമാര്‍ ലൈംഗികമായി പീഡിപ്പിച്ചതായി സരിത പറഞ്ഞിരുന്നില്ല- കോടതി ജീവനക്കാർ

 സോളാർ കേസ് , സരിതയുടെ മൊഴി , കോടതി ജീവനക്കാർ  , മജിസ്ട്രേട്ട്
കൊച്ചി| jibin| Last Modified വ്യാഴം, 16 ഏപ്രില്‍ 2015 (15:38 IST)
സോളാർ കേസിലെ പ്രതി സരിത എസ് നായരുടെ മൊഴി രേഖപ്പെടുത്താത്ത ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് എൻവി രാജുവിനെ സുരക്ഷിതമാക്കുന്ന രീതിയില്‍ സോളാർ കേസ് അന്വേഷിക്കുന്ന കമ്മിഷന് മുമ്പാകെ മൊഴി നല്‍കി. മന്ത്രിമാരോ നേതാക്കളോ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി സരിത മൊഴി നൽകിയിട്ടില്ലെന്നും. മന്ത്രിമാരടക്കം ആരുടേയും പേരുകൾ സരിത മജിസ്ട്രേട്ടിന് മുമ്പാകെ പറഞ്ഞിട്ടില്ലെന്നും ശിരസ്തദാറും ബെഞ്ച് ക്ളാർക്കും മൊഴി നൽകി. അതേസമയം, സരിതയുടെ മൊഴി മജിസ്ട്രേട്ട് രേഖപ്പെടുത്തിയില്ലെന്നും ഇരുവരും കമ്മിഷനെ അറിയിച്ചു.

അമ്മയും അമ്മൂമ്മയും തന്റെ മക്കളുമൊക്കെ ഉണ്ടെന്നും അവര്‍ കഷ്‌ടപ്പെടുകയാണെന്നുമാണ് ഇരുപത് മിനിട്ട് നീണ്ട പരാതി ബോധിപ്പിക്കലിനിടെ സരിത പറഞ്ഞത്. തന്റെ ജീവന് ഭീഷണിയുണ്ടെന്നും സരിത വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത്രയും നേരം സരിത പറഞ്ഞ ഒരു കാര്യവും ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട്
ആയ എൻ.വി.രാജു രേഖപ്പെടുത്തിയിരുന്നില്ലെന്നും കോടതി ജീവനക്കാർ മൊഴി നൽകി.

2013 ജൂലായ് 20ന് എറണാകുളം രവിപുരത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള കോടതിയിൽ ഹാജരാക്കിയപ്പോഴാണ് സരിത തനിക്ക് രഹസ്യമായി ചില കാര്യങ്ങൾ ബോധിപ്പിക്കാനുണ്ടെന്ന് മജിസ്‌ട്രേട്ട് രാജുവിനെ അറിയിച്ചത്. തുടര്‍ന്ന് ഇരുവരും 20മിനിറ്റോളം സംസാരിച്ചെങ്കിലും മജിസ്ട്രേട്ട് ഒന്നും രേഖപ്പെടുത്തിയിരുന്നില്ല. പിന്നീട് സരിതയോട് തന്നെ ഇത് എഴുതി നൽകാൻ നിർദ്ദേശിക്കുകയായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :