സോളാര്‍ കേസ്; സരിതയ്ക്ക് ജയില്‍ സൂപ്രണ്ടിന്റെ സഹായം ലഭിച്ചിരുന്നുവെന്ന് മൊഴി

തിരുവനന്തപുരം| VISHNU N L| Last Modified ബുധന്‍, 8 ജൂലൈ 2015 (18:04 IST)
സോളാര്‍ തട്ടിപ്പുകേസ്‌ പ്രതി എസ്‌ നായര്‍ക്ക് അട്ടക്കുളങ്ങര വനിതാ ജയിലിലെ സൂപ്രണ്ടിന്റെ സഹായം ലഭിച്ചിരുന്നതായി
ഹെഡ്‌ ഗാര്‍ഡിന്റെ മൊഴി.
ജയിലിലെ സന്ദര്‍ശക രജിസ്‌റ്റര്‍ തിരുത്തിയിരുന്നുവെന്നും സരിത സന്ദര്‍ശകരെ കണ്ടിരുന്നത് ജയില്‍ സൂപ്രണ്ടിന്റെ മുറിയില്‍ വച്ചായിരുന്നു എന്നും ഹെഡ്‌ഗാര്‍ഡ്‌ ശ്രീരാമന്‍ സോളാര്‍ കമ്മിഷനില്‍ മൊഴി നല്‍കി.

സരിതയുമായി സന്ദര്‍ശകര്‍ സംസാരിച്ചത്‌ 30 മിനിട്ട്‌ എന്നത്‌ 10 മിനിട്ടെന്ന്‌ തിരുത്തി. തിരുത്തുന്നതിന്‌ മുന്‍പുള്ള രജിസ്‌റ്ററിന്റെ കോപ്പി ഹെഡ്‌ ഗാര്‍ഡ്‌ സോളാര്‍ കമ്മിഷന്‌ മുന്‍പാകെ ഹാജരാക്കി. കള്ളത്തരത്തിന്‌ കൂട്ടു നില്‍ക്കാഞ്ഞതിനെ തുടര്‍ന്നാണ്‌ തന്നെ സ്‌ഥലം മാറ്റിയതെന്നും ശ്രീരാമന്‍ സോളാര്‍ കമ്മിഷന്‍ മുന്‍പാകെ വ്യക്‌തമാക്കി.

സരിതയെ കാണാനെത്തിയവരില്‍ ഒരാള്‍ തിരിച്ചറിയല്‍ രേഖകള്‍ നല്‍കിയിരുന്നില്ല. ഇയാള്‍ വെപ്പു മുടിവെച്ചിരിന്നുവെന്നും മുഖത്ത്‌ ചായം തേച്ചിരുന്നുവെന്നും മൊഴിയില്‍ പറയുന്നു. സൂപ്രണ്ടിന്റെ മുറിയില്‍ വച്ചാണ്‌ സരിത സന്ദര്‍ശകരെ കണ്ടത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :