തിരുവനന്തപുരം|
Last Modified വ്യാഴം, 25 ജൂണ്‍ 2015 (17:49 IST)
സോളാര്‍ കേസ് പ്രതിയായ സരിത എസ്.നായരെ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലില്‍ വച്ച് കണ്ടവരുടെ വിവരങ്ങള്‍ തിരുത്തിയതുമായി ബന്ധപ്പെട്ട് ജയില്‍ മേധാവി ലോക്നാഥ് ബെഹ്‍റ അന്വേഷിക്കും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചതാനിക്കാര്യം.
സോളാര്‍ കമ്മീഷനാണ് സന്ദര്‍ശക രജിസ്റ്റര്‍ തിരുത്തിയ വിവരം കണ്ടെത്തിയത്. ഇത് ഗൌരവത്തോടെയാണു കാണുന്നതെന്നും മന്ത്രി പറഞ്ഞു.ഡി.ജി.പി ബെഹ്‍റയുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ തന്നെ കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാവുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.