നഗ്ന ദൃശ്യങ്ങള്‍ തന്റേത് തന്നെ; ലോകത്തില്‍ ഏറ്റവും കൂടുതല്‍ വെറുക്കുന്നത് ഫെനിയെ: സരിത

Last Modified ചൊവ്വ, 7 ജൂലൈ 2015 (15:28 IST)
തന്റെ പേരില്‍ വാട്സാപ്പില്‍ പ്രചരിച്ച നഗ്‌നദൃശ്യങ്ങളെക്കുറിച്ച്
വെളിപ്പെടുത്തലുമായി സോളാര്‍ കേസിലെ വിവാദനായിക സരിത എസ് നായര്‍.
ദൃശ്യങ്ങള്‍ തന്റേതുതന്നെയെന്ന് സരിത പറഞ്ഞു. മംഗളം വാരികയിലാണ് സരിത ഇക്കാര്യങ്ങള്‍ പറഞ്ഞത്.

പ്രായത്തിന്റെ തിളപ്പില്‍ താനും പല കുഴികളില്‍ ചെന്നു ചാടിയിട്ടുണ്ടെന്നും ഇപ്പോഴാണ് ആ തെറ്റുകളുടെ വലുപ്പം മനസിലായതെന്നും സരിത പറഞ്ഞു.
നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയത് തനിക്ക് പ്രിയപ്പെട്ട ഒരാള്‍തന്നെയാണ്. താത്പര്യമുള്ള ആളായതുകൊണ്ട് വീഡിയോ എടുത്ത ആളിന്റെ പേരു പറഞ്ഞ് വിവാദമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ ഇന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ വെറുക്കുന്നത് ഫെനിയെയാണ്. കാരണം ഒരു നല്ല സുഹൃത്തായി ഞാന്‍ കണ്ട ഫെനിക്കും ആവശ്യം തന്റെ ശരീരമായിരുന്നു.

ഇനി ഒരു വിവാഹമില്ല. തന്റെ കുട്ടികള്‍ക്ക് ഒരു രണ്ടാനച്ഛന്റെ ആവശ്യവുമില്ല. ജീവിതത്തില്‍ ഒരിക്കലും മദ്യത്തെ താന്‍ കൂട്ടുപിടിച്ചിട്ടില്ലെന്നും മദ്യപിക്കുന്നവരെ തന്റെ സമീപത്തുപോലും നിര്‍ത്താറില്ലെന്നും സരിത അഭിമുഖത്തില്‍ പറയുന്നു.

എല്ലാവര്‍ക്കും തന്റെ ശരീരമാണ് വേണ്ടത് അതിനുവേണ്ടിയുള്ള വാര്‍ത്തകളാണ് ഇവിടെ പടച്ചുവിടുന്നത്. ഒരു പാട് കഷ്ടപ്പെട്ടു, വേട്ടയാടപ്പെട്ടു. ആരോടും പരാതികളില്ല. സത്യം വിളിച്ചുപറഞ്ഞാല്‍ പലരുടെയും മാന്യത തകരും. അവരുടെ കുടുംബത്തെ ഓര്‍ത്ത് ഒന്നും പറയുന്നില്ല. താനും ഒരു സ്ത്രീയാണ് സരിത അഭിമുഖത്തില്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :