1. വാര്‍ത്താലോകം
  2. »
  3. വാര്‍ത്ത
  4. »
  5. കേരള വാര്‍ത്ത
  6. Social service will be on their own state: Chennithala

‘സാമൂഹ്യസേവനം അതാത് സംസ്ഥാനങ്ങളില്‍ നടത്തണം’

സാമൂഹ്യസേവനം
സാമൂഹ്യ സേവനത്തിന്റെ പേരില്‍ അന്യസംസ്ഥാനത്ത് നിന്ന് കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ എത്തിക്കരുതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. 
 
സാമൂഹ്യസേവനമാണ് ലക്ഷ്യമെങ്കില്‍ അതാത് സംസ്ഥാനങ്ങളില്‍ പോയി നടത്തണമെന്നും ചെന്നിത്തല പറഞ്ഞു. വാര്‍ത്താലേഖകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
 
അന്യസംസ്ഥാന കുട്ടികളെ ട്രെയിനില്‍ കുത്തിനിറച്ച് കൊണ്ടുവരുന്നത് അംഗീകരിക്കില്ല. കുട്ടികളെ ബുദ്ധിമുട്ടിക്കാന്‍ അനുവദിക്കില്ല. ഇത്തരം പ്രവര്‍ത്തനങ്ങളെ സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായി കാണുമെന്നും ചെന്നിത്തല പറഞ്ഞു.