തൃശൂർ|
jibin|
Last Modified വ്യാഴം, 15 ഡിസംബര്‍ 2016 (14:35 IST)
കുട്ടികളിലെ വാട്സ് ആപ് ഉപയോഗത്തെ വിമര്‍ശിച്ച് എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് രംഗത്ത്. കുട്ടികൾ 20 മിനിറ്റിൽ കൂടുതൽ വാട്സ് ആപ് അടക്കമുള്ള സോഷ്യല്‍ മീഡയകള്‍ ഉപയോഗിക്കരുത്. കുട്ടികൾ മണിക്കൂറുകളാണ് വാട്സ് ആപിൽ ചെലവഴിക്കുന്നത്.
ഇത് മോശം പ്രവണതയാണെന്നും അദ്ദേഹം പറഞ്ഞു.
അശ്ലീല സന്ദേശങ്ങൾ ഒരാള്‍ക്ക് അയക്കുന്നത് കുറ്റകരമാണ്. അയാള്‍ പരാതിപ്പെട്ടാല്‍ അറസ്‌റ്റ് ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ നേരിടേണ്ടിവരും. ഇത്തരത്തിലുള്ള നിരവധി കേസുകളാണ് പൊലീസിന് ലഭിക്കുന്നത്. ഇത് ഗൌരവമേറിയ വിഷയമാണെന്നും ഋഷിരാജ് സിംഗ് വ്യക്തമാക്കി.
മദ്യനിരോധനം ഏർപ്പെടുത്തിയാൽ വ്യാജമദ്യ നിർമാണമുണ്ടാകുമെന്ന് വ്യക്തമാണ്. മദ്യത്തിന്റെ ഉപഭോഗം കുറച്ചു കൊണ്ടുവരുകയെന്ന സര്‍ക്കാരിന്റെ മദ്യനയം മികച്ചതാണെന്നും ജില്ലാ എക്സൈസ് സ്റ്റാഫ് സഹകരണസംഘം വാർഷിക പൊതുയോഗവും ലഹരിവിരുദ്ധ ക്ലാസും ഉദ്ഘാടനം ചെയ്തു സംസാരിക്കവെ എക്സൈസ് കമ്മീഷണർ വ്യക്തമാക്കി.