“ മിഷേൽ ഒബാമ വെറും കുരങ്ങല്ല, ഹൈഹീല്‍സിലെ മുനുഷ്യക്കുരങ്ങ് ” - വാര്‍ത്ത കത്തിപ്പടരുന്നു!

ഹൈഹീലിട്ട മുനുഷ്യക്കുരങ്ങ് മിഷേൽ ഒബാമക്ക് നേരെ വംശീയ അധിക്ഷേപം

 Michelle Obama , barak obama , America , facebook , social media , Michelle , വംശീയ അധിക്ഷേപം , മിഷേൽ ഒബാമ , മെലാനിയ , പമീല റാംസേ ടെയ്‌ലര്‍ , സോഷ്യൽ മീഡിയ
വാഷിംഗ്‌ടണ്‍| jibin| Last Modified ചൊവ്വ, 15 നവം‌ബര്‍ 2016 (14:58 IST)
അമേരിക്കയിലെ പ്രഥമ വനിത മിഷേൽ ഒബാമക്ക് നേരെ വംശീയ അധിക്ഷേപം നടത്തിയ വെസ്‌റ്റ് വിര്‍ജീനിയയിലെ ക്ലേ നഗരത്തിലെ മേയറും നഗര വികസന കോര്‍പ്പറേഷന്‍ പ്രവര്‍ത്തകയുമായ പമീല റാംസേ ടെയ്‌ലര്‍ക്ക് നേരെ രൂക്ഷവിമര്‍ശനവുമായി ജനങ്ങള്‍.

മിഷേല്‍ ഒബാമയില്‍ നിന്ന് ട്രംപിലേക്കുള്ള വൈറ്റ് ഹൗസ് മാറ്റത്തെ കുറിച്ച് പ്രതികരിക്കവെയാണ് മിഷേൽ ഒബാമയെ മനുഷ്യക്കുരങ്ങുമായി പമീല താരതമ്യപ്പെടുത്തിയത്.

സുന്ദരിയും കുലീനയും ആരാധ്യയുമായൊരു പ്രഥമ വനിത വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്തുന്നുവെന്നത് വളരെ ഉന്മേഷം നല്‍കുന്നൊരു മാറ്റമാണ്. ഹീല്‍സില്‍ ഒരു വാലില്ലാ കുരങ്ങിനെ കണ്ട് ഞാന്‍ മടുത്തു എന്നാണ് പമീല ഫേസ്‌ബുക്കില്‍ പോസ്‌റ്റിട്ടത്. പിന്നാലെ പോസ്റ്റിനെ അനുകൂലിച്ച് ക്ളേ കൗണ്ടി മേയർ ബെവർലി വേലിങ് കുറിപ്പിട്ടത് വിവാദം ആളിക്കത്താനിടയാക്കി.

ഇതോടെ ഇരുവര്‍ക്കുമെതിരെ ഒരു വിഭാഗമാളുകള്‍ രംഗത്തെത്തുകയും ചെയ്‌തു. വംശീയ അധിക്ഷേപം നടത്തിയ രണ്ട് വനിതകളേയും തൽസ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യം സോഷ്യൽ മീഡിയയിൽ ശക്തമാണ്.


എന്നാല്‍ പോസ്റ്റ് രണ്ടുപേരും ഡിലീറ്റ് ചെയ്യുകയും ഫോണുകള്‍ ഓഫ് ചെയ്യുകയും ചെയ്‌തു. ഇവരുടെ അക്കൗണ്ടുകൾ അപ്രത്യക്ഷമായ അവസ്ഥയിലാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :