സോഷ്യല്‍ മീഡിയകളില്‍ പോലും നുഴഞ്ഞുകയറും... വരുന്നു കേരളാ പൊലീസിന്റെ സൈബര്‍ ഭടന്മാര്‍

തിരുവനന്തപുരം| VISHNU N L| Last Updated: വെള്ളി, 16 ഒക്‌ടോബര്‍ 2015 (18:25 IST)
സോഷ്യല്‍ മീഡിയകളില്‍ കൂടി വ്യാജ അക്കൌണ്ടുകള്‍ ഉപയോഗിച്ച് അപവാദ പ്രചരണം നടത്തുന്ന ഫേക്കന്മാരും ഫേക്കികളും കരുതിയിരുന്നോളൂ. നിങ്ങള്‍ക്ക് ഗമണ്ടന്‍ പണിയുമായി കേരളാ പൊലീസ് വരുന്നു. സോഷ്യല്‍ മീഡിയകളായ വാട്സ് ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയവകളില്‍ നുഴഞ്ഞുകയറാനും, ഹസ്യങ്ങള്‍ ചോര്‍ത്താനും സന്ദേശങ്ങളുടെ കൈമാറ്റങ്ങള്‍ നിരീക്ഷിക്കാനും കഴിവുള്ള ന്‍സൈബര്‍ സേനയെ അണിനിരത്താന്‍ കേരളാപൊലീസ് തയ്യാറെടുക്കുന്നു.

അഞ്ഞൂറിലേറെ 'എത്തിക്കൽ ഹാക്കർ'മാരും സന്നദ്ധ സേവകരായ ഐടി പ്രഫഷനലുകൾ കേരളാ പൊലീസിലെ മിടുക്കുന്മാരെയും അണിനിരത്തിയാണ് കേരള പൊലീസിന്റെ സൈബർ സേന സജ്ജമാക്കുന്നത്. ടെക്‌നോപാർക്കിൽ അടുത്ത മാസം പ്രവർത്തനം തുടങ്ങുന്ന സൈബർ ഡോമുമായി ബന്ധപ്പെട്ടായിരിക്കും പ്രവർത്തനം. കേരളാ പൊലീസിന് ലഭിച്ച അപേക്ഷകൾ പരിഗണിച്ച് കഴിവ്, പ്രവൃത്തി പരിചയം, സ്വഭാവഗുണം എന്നിവ നോക്കിയാണ് 500 ഹാക്കർമാരെ കേരളാ പൊലീസ് തിരഞ്ഞെടുത്തത്. ഇൻഫോസിസ്, ഐബിഎം, യുഎസ്‌ടി ഗ്ലോബൽ, ടിസിഎസ് എന്നിങ്ങനെ പ്രധാന ഐടി കമ്പനികളിൽ ജോലി ചെയ്യുന്നവരും സൗജന്യ സേവന്ം എന്ന നിലയിൽ കേരളാ പൊലീസിനെ സഹായിക്കാൻ എത്തും.

തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാമിന്റെ കീഴിലാണ് സൈബർ ഭടന്മാർ ഒരുങ്ങുന്നത്. സൈബർ സേനയിലെ ഹാക്കർമാർക്ക് ഔദ്യോഗിക സ്ഥാനപ്പേരും നൽകും. കമാൻഡർ, ഡപ്യൂട്ടി കമാൻഡർ, അസി. കമാൻഡർ എന്നിങ്ങനെയാണ് ഇതു നൽകുകയെന്നാണ് മനോജ് എബ്രഹാം വ്യക്തമാക്കിയിരിക്കുന്നത്. സൈബർ ഡോമിൽ ഒരു സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ ഐടി വിദ്ഗ്ധരായ പത്തു പൊലീസുകാരെയും സ്ഥിരമായി നിയമിക്കും. സർക്കാരിന്റെ ഔദ്യോഗിക വെബ് സൈറ്റിലേക്കുള്ള നുഴഞ്ഞുകയറ്റം തടയുക, അത്തരക്കാരെ കണ്ടെത്തുക, വ്യാജ പേരിലും ഇന്റർനെറ്റ് വിലാസത്തിലും അപവാദ പ്രചാരണങ്ങൾ നടത്തുന്ന സൈബർ ഗുണ്ടകളെ കണ്ടെത്തുക, ഓൺലൈൻ തട്ടിപ്പുകാരെ കണ്ടെത്തുക എന്നിങ്ങനെയുള്ള ദൌത്യങ്ങളാണ് സൈബര്‍ ഭടന്മാര്‍ക്ക് നല്‍കിയിരിക്കുന്നു.

വർധിച്ചുവരുന്ന സാഹചര്യത്തിൽ കേരളാ പൊലീസിനെ സൈബർ സേനയെ സജ്ജമാക്കുമെന്ന് നേരത്തെ മന്ത്രിമാർ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനമാണ് യാഥാർത്ഥ്യത്തിലേക്ക് നീങ്ങുന്നത്. സൈബര്‍ സേന യാഥാര്‍ഥ്യമാകുന്നതൊടെ
സൈബർ കുറ്റകൃത്യങ്ങൾ അമർച്ച ചെയ്യാനും നിരീക്ഷിക്കാനുമായി ഇത്രയധികം സൈബർ കമാൻഡോകളുമായി രംഗത്തെത്തുന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ സൈബർ സേനയായിരിക്കും കേരളാ പൊലീസിലേത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :