യു എ ഇയില്‍ സോഷ്യൽമീഡിയയ്ക്ക് നിയന്ത്രണം

Last Modified തിങ്കള്‍, 7 സെപ്‌റ്റംബര്‍ 2015 (14:28 IST)
സോഷ്യല്‍ മീഡിയയുടെ അമിതോപയോഗം ജോലിയെ ബാധിച്ചതിനാല്‍ യു എ ഇയില്‍ മുന്‍നിര കമ്പനികള്‍ സോഷ്യല്‍ മീഡിയയ്ക്ക് ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തി.പ്രത്യേക സോഫ്റ്റ്‌വയറുകളുടെ സഹായത്തോടെയാണ് സോഷ്യല്‍ മീഡിയ കമ്പനികളില്‍ ബ്ലോക്ക് ചെയ്തിരിയ്ക്കുന്നത്.

മിക്ക ജോലിക്കാരും ഓഫീസ് ജോലിക്കിടയിലാണ് ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നതെന്നും സോഷ്യല്‍ മീഡിയയില്‍ സമയം ചിലവാക്കുന്നതിനാല്‍ ജോലിക്കാര്‍ സമയത്തിന് പ്രൊജക്ടുകളും ജോലികളും തീര്‍ത്തു നല്‍കുന്നില്ലെന്നുമാണ് കമ്പനികളുടെ ആക്ഷേപം.

ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങി സോഷ്യല്‍മീഡിയ വെബ്‌സൈറ്റുകള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ജോലിസമയത്ത് ചാറ്റിംഗും സ്റ്റാറ്റസ് അപ്‌ഡേഷനും വ്യാപകമായതോടെയാണ് വിലക്ക്.
ഇതുകൂടാതെ ഓഫീസ് സമയത്തെ മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗത്തിനും വിലക്കുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :