എസ്എൻഡിപി യോഗം ഡിസംബറിൽ രാഷ്ട്രീയപ്പാർട്ടി രൂപീകരിക്കുമെന്ന് തുഷാർ വെള്ളാപ്പള്ളി

ചേർത്തല∙| Last Modified തിങ്കള്‍, 5 ഒക്‌ടോബര്‍ 2015 (14:26 IST)
ഡിസംബറിൽ എസ്എൻഡിപി യോഗം രാഷ്ട്രീയപ്പാർട്ടി രൂപീകരിക്കുമെന്ന് എസ്എൻഡിപി വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. നേരത്തെ ഇന്നത്തെ ചർച്ചയുടെ അടിസ്ഥാനത്തിലായിരിക്കും രാഷ്ട്രീയപാർട്ടി രൂപീകരിക്കുന്നതെന്ന് നേരത്തെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കിയിരുന്നു.

ചര്‍ച്ചയില്‍ വേണ്ടെന്നാണ് ഭൂരിപക്ഷാഭിപ്രായമെങ്കിൽ അതുമായി മുന്നോട്ടുപോകും. രാഷ്ട്രീയ പാർട്ടി ഇല്ലെങ്കിലും എസ്എൻ‍ഡിപി ഇല്ലാതാകില്ലെന്നും എൻഎസ്എസ് ഒപ്പമില്ലെന്ന് കരുതേണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

എസ്എന്‍ഡിപി രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുന്നതു സംബന്ധിച്ച് അഭിപ്രായമറിയാന്‍ രാഷ്ട്രീയ നിരീക്ഷകരുടെയും ഹിന്ദു സമുദായ നേതാക്കളുടെയും യോഗം ഇന്ന് ചേര്‍ത്തലയില്‍ ചേരും


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :