തിരുവനന്തപുരം|
jibin|
Last Modified ചൊവ്വ, 8 സെപ്‌റ്റംബര്‍ 2015 (20:44 IST)
തീക്കൊള്ളിയാല്‍ തല ചൊറിയുന്നതിനു തുല്യമാണ് കണ്ണൂരില്‍ ബാലസംഘം സംഘടിപ്പിച്ച ഓണം ഘോഷയാത്രയില്‍ മഹാഗുരുവിനെ കുരിശിലേറ്റുന്ന രംഗം ആവിഷ്കരിച്ചത് എന്ന് എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡന്‍റ് തുഷാര്‍ വെള്ളാപ്പള്ളി ആരോപിച്ചു. കേരള നവോത്ഥാനത്തിന് ആധാരശില പാകിയ സ്വാമി തൃപ്പാദങ്ങളെ കുരിശില്‍ തറച്ചതും ഗുരു സൂക്തങ്ങള്‍ തെറ്റായി വ്യാക്യാനിച്ചതും പരമദൈവമായി ഗുരുദേവനെ ആരാധിക്കുന്ന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും തുഷാര്‍ പറഞ്ഞു.
വിപ്ലവ പ്രസ്ഥാനങ്ങളുടെ ധാര്‍മ്മികച്യുതിക്കെതിരെ ജനം പ്രതികരിച്ച്റ്റ്ഹുടങ്ങുമ്പോള്‍ മതവൈര്യം സൃഷ്ടിച്ച് മുതലെടുപ്പ് രാഷ്ട്രീയത്തിനു കോപ്പ് കൂട്ടുകയാണ്. ഗുരുനിന്ദയ്ക്ക് എതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ യൂണിയന്‍, ശാഖ കേന്ദ്രീകരിച്ചു നടത്താന്‍ ഗുരുവിനെ പരമ ദൈവമായി കണ്ട് ആരാധിക്കുന്ന എല്ലാ ജനവിഭാഗങ്ങളോടും തുഷാര്‍ അഭ്യര്‍ത്ഥിച്ചു.