ബിജെപിയുമായി തിരഞ്ഞെടുപ്പ് സഖ്യത്തിന് വി‌എസ്‌ഡിപി

തിരുവനന്തപുരം| VISHNU N L| Last Modified ചൊവ്വ, 8 സെപ്‌റ്റംബര്‍ 2015 (14:35 IST)
തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ കരുത്തു തെളിയിക്കാന്‍ കച്ചമുറുക്കുന്ന ബിജെപിക്ക് വി‌എസ്‌ഡിപിയുടെ പിന്തുണ. തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഹകരിക്കാനാണ് വി‌എസ്‌ഡിപിയുടെ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം.

ബിജെപിയുടെ സംസ്ഥാന നേതാക്കളുമായും, കേന്ദ്രനേതാക്കളുമായും വി‌എസ്‌ഡിപി നേതാക്കള്‍ തുടര്‍ ചര്‍ച്ചകള്‍ നടത്തും. വി‌എസ്‌ഡിപി നേതാവായ വിഷ്ണുപുരം ചന്ദ്രശേഖരനെ ഇതിനായി സംസ്ഥാന സമിതി ചുമതലപ്പെടുത്തിയിട്ടുണ്ട്.

പി‌സി ജോര്‍ജിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ആഴിമതി വിരുദ്ധ മുന്നണിയുടെ ഭാഗമായിരുന്നു വി‌എസ്‌ഡിപി. അരുവിക്കര ഉപതിരഞ്ഞെടുപ്പോടെ തിരിച്ചടി നേരിട്ട മുന്നണിയില്‍ ഇനി വി‌എസ്‌ഡിപി ഉണ്ടാകാന്‍ സാധ്യതയില്ല. അതേസമയം പി‌സി‌ ജോര്‍ജുമായി ഏറെ അടുപ്പമുള്ള വി‌എസ്‌ഡിപി ബിജെപിയുമായി അടുക്കുന്നത് ജോര്‍ജിനെ ബിജെപി പാളയത്തില്‍ എത്തിക്കുന്നതിനാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :