കൊച്ചി|
JOYS JOY|
Last Updated:
ചൊവ്വ, 19 ജനുവരി 2016 (09:54 IST)
സംസ്ഥാനത്തിന്റെ സ്വപ്‌നപദ്ധതിയായ കൊച്ചി സ്മാര്‍ട് സിറ്റിയുടെ ഉദ്ഘാടനം ഫെബ്രുവരി 20ന്. യു എ ഇ കാബിനറ്റ് അഫയേഴ്സ് വകുപ്പ് മന്ത്രി മുഹമ്മദ് അല്‍ ഗര്‍ഗാവിയാവും പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുക.
വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം ദുബായില്‍ ചേര്‍ന്ന യോഗത്തില്‍ സ്മാര്‍ട് സിറ്റിയുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം ഫെബ്രുവരിയില്‍ നടത്താന്‍ തീരുമാനമായിരുന്നു.
എന്നാല്‍, ഉദ്ഘാടനദിവസം സംബന്ധിച്ച് കഴിഞ്ഞദിവസമാണ് തീരുമാനമായത്. സ്മാര്‍ട് സിറ്റി രണ്ടാം ഘട്ടത്തിന്റെ പ്രവര്‍ത്തന ഉദ്ഘാടനവും ഫെബ്രുവരി 20ന് നടക്കും.