1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Slope in Kochi Metro Pillar

കൊച്ചി മെട്രോയുടെ തൂണിന് നേരിയ ചെരിവ്

Kochi Metro
കൊച്ചി മെട്രോയുടെ തൂണിന് നേരിയ ചെരിവ് കണ്ടെത്തി. ഇതേത്തുടര്‍ന്ന് പത്തടിപ്പാലത്തെ തൂണിന് ചുറ്റമുള്ള മണ്ണുനീക്കി പരിശോധന നടത്തി. തകരാര്‍ ഗൗരവമുള്ളതല്ലെന്നും മെട്രോ സര്‍വീസിനെ ഇത് ബാധിക്കില്ലെന്നും മെട്രോ അധികൃതര്‍ പറഞ്ഞു. ആലുവയ്ക്കും പത്തടിപ്പാലത്തിനും ഇടയില്‍ 347-ാം നമ്പര്‍ തൂണിന്റെ മുകളിലാണ് ചെരിവ് വന്നത്. മെട്രോ കടന്നുപോവുന്ന ഭാഗത്തെ ഭൂമിക്ക് എന്തെങ്കിലും മാറ്റം സംഭവിച്ചോ എന്നതടക്കമുള്ള കാര്യങ്ങളാണ് ഇപ്പോള്‍ അധികൃതര്‍ പരിശോധിക്കുന്നത്.
 
 
 
അടുത്ത ലേഖനം
സര്‍ക്കാര്‍ ജീവനക്കാരന്റെ മരണശേഷം രണ്ടാം ഭാര്യക്ക് കുടുംബ പെന്‍ഷനുള്ള അര്‍ഹതയില്ലെന്ന് കോടതി