തിരുവനന്തപുരം|
jibin|
Last Modified ചൊവ്വ, 20 മെയ് 2014 (14:42 IST)
മതന്യൂന പക്ഷങ്ങളില്‍ നിന്ന് മതിയായ പിന്തുണ ലഭിക്കാത്തതാണ് തോല്‍വിക്ക് പ്രധാന കാരണമായതെന്ന് സിപിഎം. സിപിഎം സെക്രട്ടറിയേറ്റ് യോഗത്തില്‍ അവതരിപ്പിച്ച കരട് റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശം.
ദേശീയരാഷ്ട്രീയ സ്ഥിതി പരിഗണിച്ച് ജനങ്ങള്‍ യുഡിഎഫിന് അനുകൂലമായി നിലപാടെടുത്തെന്നും. മതന്യൂനപക്ഷങ്ങളില്‍ സിപിഎമ്മിന് പ്രതീക്ഷിച്ച വോട്ട് ലഭിക്കാത്തതും യുഡിഎഫിന് അനുകൂലമായി തീര്‍ന്നെന്ന് വിലയിരുത്തി.
ഇന്നും നാളെയും സംസ്ഥാന സെക്രട്ടേറിയേറ്റും തുടര്‍ന്ന് രണ്ട് ദിവസം സംസ്ഥാന കമ്മിറ്റിയും ചേരും. കൊല്ലം, വടകര, കോഴിക്കോട് മണ്ഡലങ്ങളിലെ തോല്‍വികള്‍ യോഗത്തില്‍ പ്രധാന ചര്‍ച്ചയാകും.