സംസ്ഥാനത്ത് കാലവർഷം ജൂൺ 1ന് തന്നെ എത്തും, അടുത്ത അഞ്ച് ദിവസത്തേക്ക് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

അഭിറാം മനോഹർ| Last Modified വ്യാഴം, 28 മെയ് 2020 (19:22 IST)
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വിവിധ ഇടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് സംസ്ഥാന കാലാവസ്ഥാനിരീക്ഷണ കേന്ദ്രം.വേനൽ മഴയുടെ ഭാഗമായി ഇടിമിന്നലോട് കൂടിയ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അടുത്ത അഞ്ച് ദിവസവും തുടരാൻ സാധ്യതയുള്ളതായി കേന്ദ്ര വകുപ്പ് അറിയിച്ചു.എറണാകുളം, ഇടുക്കി, തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട
എന്നീ ജില്ലകളിലാണ് ശക്തമായ മഴയ്‌ക്ക് സാധ്യത.ഇവിടങ്ങളിൽ വ്യത്യസ്‌തമായ ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം ജൂൺ ഒന്നിന്ന് തന്നെ സംസ്ഥാനത്ത് കാലാവസ്ഥ തുടങ്ങാൻ സാധ്യതയുള്ളതായാണ് സംസ്ഥാന കാലാവസ്ഥാവകുപ്പ് അറിയിക്കുന്നത്.നേരത്തേ ജൂൺ 8 ആകും കാലവർഷമെത്താൻ എന്നായിരുന്നു പ്രവചനമെങ്കിലും അറബിക്കടലിൽ രൂപപ്പെട്ട ഇരട്ടന്യൂനമർദം ഈ കാലവർഷങ്ങളെ നേരത്തെ എത്തിക്കുമെന്നാണ് പ്രവചനം.

മെയ് 28ന് പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും 29ന് പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും മെയ് 30ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ,തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്,കണ്ണൂർ എന്നിവിടങ്ങളിലും മെയ് 31ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് എന്നിങ്ങനെയാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :