ഉന്നതരുടെ പങ്ക് വെളിപ്പെടുത്തുമെന്ന് സരിത

തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 29 ഏപ്രില്‍ 2014 (18:46 IST)
സോളാര്‍ തട്ടിപ്പ് കേസില്‍ ഉന്നതരുടെ പങ്ക് വെളിപ്പെടുത്തുമെന്ന് സരിത എസ് നായര്‍. ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ 15 ദിവസത്തിനകം ഈ തെളിവുകള്‍ സമര്‍പ്പിക്കുമെന്നും അവര്‍ പറഞ്ഞു.

അബ്ദുള്ളക്കുട്ടി എംഎല്‍എയ്ക്കെതിരായ പരാതിയില്‍ ഉറച്ചു നില്‍ക്കുന്നതായും പരാതിയുമായി മുന്നോട്ടു പോകുമെന്നും സരിത പറഞ്ഞു. അബ്ദുള്ളക്കുട്ടിക്ക് എതിരെയുള്ള പരാതിയില്‍ മൊഴി നല്‍കാനെത്തിയതായിരുന്നു അവര്‍. എന്നാല്‍ ഇന്ന് കോടതി സിറ്റിങ് ഇല്ലാത്തതിനാല്‍ മൊഴി കൊടുക്കാന്‍ കഴിയാതെ സരിത മടങ്ങി. കേസ് കോടതി മെയ് 5ന് പരിഗണിക്കും.

പലതവണ രേഖാമൂലമാവശ്യപ്പെട്ടിട്ടും സരിത അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതിനാല്‍ കോടതി സരിതയ്ക്ക് സമന്‍സ് അയച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :