അനുബന്ധ വാര്‍ത്തകള്‍
- യുക്രൈനില്‍ നിന്ന് കേരളത്തിലെ വിമാനത്താവളങ്ങളില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവശ്യ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ജില്ലാ കലക്ടര്‍മാരെ ചുമതലപ്പെടുത്തി
- സംസ്ഥാനത്ത് പോളിയോ തുള്ളിമരുന്ന് വിതരണം നാളെ മുതല്‍ ആരംഭിക്കും
- യുഎഇ പൊതുയിടങ്ങളില്‍ ഇനി മാസ്കില്ലാതെ സഞ്ചരിക്കാം
- മാര്‍ച്ച് 2 മുതല്‍ സിബിഎസ്ഇ പ്രാക്ടിക്കല്‍ പരീക്ഷ
- ഒരിടവേളയ്ക്ക് ശേഷം വീണ്ടും ന്യൂനമര്‍ദ്ദ ഭീഷണി; കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴയ്ക്ക് സാധ്യത
ആലുവ മഹാശിവരാത്രിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; മുന്‍പത്തെപോലെ ഭക്തര്‍ക്ക് ആലുവ മണപ്പുറത്ത് ബലിതര്‍പ്പണത്തിനുള്ള സൗകര്യം ഒരുക്കി
പ്രസിദ്ധമായ ആലുവമഹാശിവരാത്രി ഉല്‍സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഭക്തര്‍ക്ക് ആലുവ മണപ്പുറത്ത് മുന്‍കാലത്തെപ്പോലെ തന്നെ ഇക്കുറി ബലിതര്‍പ്പണത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളതായി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപന്‍ അറിയിച്ചു. ശിവരാത്രി ഒരുക്കങ്ങള്‍ സംബന്ധിച്ച അവസാനഘട്ടവിലയിരുത്തല്‍ നടത്താനായി വിവിധ വകുപ്പുകളുടെ സംയുക്തയോഗം ചേര്‍ന്നിരുന്നു.
ശിവരാത്രിയോടനുബന്ധിച്ച് ആലുവയില്‍ എത്തിച്ചേരുന്ന ഭക്തര്‍ക്ക് മണപ്പുറത്ത് ബലിതര്‍പ്പണം നടത്തുന്നതിനായി 150 ബലിത്തറകള്‍ ആണ് ദേവസ്വംബോര്‍ഡ് ഒരുക്കിയിട്ടുള്ളത്. കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് ആയിരിക്കും ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുക. ആലുവ ശിവക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനായും പ്രത്യേകം ക്യൂ സംവിധാനം ഒരുക്കിയിട്ടുണ്ട്.
ഭക്തര്‍ക്ക് കുടിവെള്ളം,ഭക്ഷണം എന്നിവയ്ക്കുള്ള ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്. പെരിയാറില്‍ കുളിക്കാനിറങ്ങുന്നവരുടെ സുരക്ഷയ്ക്കായി ഫയര്‍ഫോഴ്‌സിന്റെ മുങ്ങല്‍ വിദഗ്ദന്‍മാരുടെയും സ്‌ക്യൂബ ടീമിന്റെയും സേവനം ഉറപ്പാക്കിയിട്ടുണ്ട്.