അഭിറാം മനോഹർ|
Last Modified ഞായര്‍, 1 ഡിസംബര്‍ 2019 (11:50 IST)
മഠങ്ങളിൽ സന്ദർശനത്തിനെത്തുന്നവരെന്ന വ്യാജേന എത്തി
വൈദികർ ലൈംഗീകചൂഷണം നടത്താറുണ്ടെന്ന വിവാദവെളിപ്പെടുത്തലുമായി സിസ്റ്റർ ലൂസി കളപ്പുര. സിസ്റ്റർ ലൂസി എഴുതിയ കർത്താവിന്റെ നാമത്തിൽ എന്ന പുസ്തകത്തിലാണ് വൈദികർക്കെതിരെ വിവാദവെളിപ്പെടുത്തലുകൾ ഉണ്ടായിരിക്കുന്നത്. കന്യാസ്ത്രിയായ ശേഷം തനിക്ക് നേരെയും പീഡനശ്രമം ഉണ്ടായതായും ലൂസി കളപ്പുര പുസ്തകത്തിൽ പറയുന്നു.
മൂന്ന് തവണ തന്നെ ലൈംഗീകമായി പീഡിപ്പിക്കുവാൻ വൈദികർ ശ്രമിച്ചുവെന്നാണ് സിസ്റ്റർ പുസ്തകത്തിലൂടെ ആരോപിക്കുന്നത്. കൊട്ടിയൂർ പീഡനകേസിലെ പ്രതിയായ ഫാദർ റോബിന് പല കന്യാസ്ത്രീകളുമായും ബന്ധമുണ്ടായിരുന്നെന്നും പുസ്തകത്തിൽ പറയുന്നു. മുതിർന്ന കന്യാസ്ത്രികൾ യുവതികളായ കന്യാസ്ത്രികളെ സ്വവർഗ്ഗഭോഗത്തിന് വിധേയരാക്കാറുണ്ടെന്ന ഗുരുതരമായ ആരോപണവും പുസ്തകത്തിലുണ്ട്.
മഠത്തിൽ കഴിഞ്ഞിരുന്ന ഒരു കന്യാസ്ത്രി പ്രസവിച്ചതായും ഇതിൽ ഉത്തരവാദിയായ വൈദികനെ
സഭ സംരക്ഷിച്ചുവെന്നും ചില മഠങ്ങളിൽ നിന്ന് യുവതികളായ കന്യാസ്ത്രികളെ പള്ളിമേടകളിലേക്ക് നിർബന്ധമായി പറഞ്ഞയക്കുന്ന പതിവുണ്ടെന്നും അസാധാരണമായ വൈക്രുതങ്ങളാണ് ഇവർ അനുഭവിക്കുന്നതെന്നും പുസ്തകത്തിൽ പറയുന്നു.
കേരളത്തിൽ കത്തോലിക്കാ സഭ ഗുരുതരമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പീഡനത്തിനിരയാക്കിയ കന്യാസ്ത്രീക്ക് നീതി ലഭിക്കാൻ വൈകുന്നത് അനീതിയാണെന്നും നേരത്തെ സിസ്റ്റർ ലൂസി വ്യക്തമാക്കിയിരുന്നു