'ഈഗോ ഇല്ലാതാക്കാൻ ഏഴ് വഴികൾ' വായിച്ച് കോഹ്‌ലി; നിങ്ങള്‍ വായിക്കേണ്ട പുസ്തകം തന്നെയെന്ന് സോഷ്യൽമീഡിയ

ടെസ്റ്റിന്റെ രണ്ടാം ദിനത്തിലെ രണ്ടാം സെഷനിലായിരുന്നു നായകന്‍ പുസ്തകം കയ്യിലെടുത്തത്.

Last Modified ഞായര്‍, 25 ഓഗസ്റ്റ് 2019 (16:48 IST)
വിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ തരംഗമായി നായകന്‍ വിരാട് കോഹ്‌ലിയുടെ പുസ്തക വായന. ടെസ്റ്റിന്റെ രണ്ടാം ദിനത്തിലെ രണ്ടാം സെഷനിലായിരുന്നു നായകന്‍ പുസ്തകം കയ്യിലെടുത്തത്. മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റര്‍ സ്റ്റീവന്‍ സില്‍വസ്റ്ററിന്റെ 'ഡിഡോക്‌സ് യുവര്‍ ഈഗോ(നിങ്ങളുടെ അഹംഭാവം ഒഴിവാക്കാം) എന്ന പുസ്തകമാണ് കോഹ്‌ലി ഡ്രസിങ് റൂമിലിരുന്നു വായിക്കുന്നത്.

ചിത്രം തരംഗമായതോടെ ട്രോളുകളും സമൂഹമാധ്യമങ്ങളില്‍ നിറയാന്‍ തുടങ്ങി. നേരത്തെ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജും മത്സരം പുരോഗമിക്കുന്നതിനിടെ ഡ്രസിങ് റൂമിലിരുന്ന് പുസ്തകം വായിച്ചിരുന്നു. അന്നും വലിയ പ്രതികരമാണ് മിതാലിക്ക് ലഭിച്ചിരുന്നത്. പറ്റിയ പുസ്തകം തന്നെയാണ് കോഹ്‌ലിക്ക് ലഭിച്ചതെന്ന് തുടങ്ങി ആരൊക്കെയോ പ്രീതിപ്പെടുത്താനാണീ പുസ്തകം വായന എന്നുവരെയുള്ള രസകരമായ ട്വീറ്റുകളാണ് നിറയുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :