അനുബന്ധ വാര്‍ത്തകള്‍
- നടപടി രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ: മീഡിയ വൺ വിഷയത്തിൽ മറുപടി നൽകി കേന്ദ്രം
- ഡിപിആർ അപൂർണം: കെ-റെയിലിന് തത്കാലം അനുമതിയില്ലെന്ന് കേന്ദ്രം
- ഹൈക്കോടതിയ്ക്ക് ഇല്ലാത്ത അധികാരം എങ്ങനെ ലോകായുക്തയ്ക്ക് നൽകും? ഗവർണറോട് സർക്കാർ
- കർഷകർകും ദരിദ്രർക്കും ഒന്നുമില്ല: ബജറ്റിൽ വിമർശനവുമായി രാഹുൽ ഗാന്ധി
- സംസ്ഥാന സർക്കാർ ജീവനക്കാർക്കുള്ള എൻപിഎസ് നിക്ഷേപത്തിന് 14 ശതമാനം നികുതിയിളവ്
സിൽവർ ലൈൻ സർവേ തടഞ്ഞ ഉത്തരവ് റദ്ദാക്കണം, സിംഗിൾബെഞ്ച് ഉത്തരവിനെതിരെ അപ്പീലുമായി സർക്കാർ
സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകി സർക്കാർ. സര്‍വേ നടപടിക്ക് എതിരേ കോടതിയെ സമീപിച്ചവരുടെ ഭൂമിയിലെ സര്‍വേ നടപടികള്‍ തടഞ്ഞ ഉത്തരവ് റദ്ദാക്കണമെന്നാവാശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഡിവിഷന് ബഞ്ചിനെ സമീപിച്ചത്.
ഉത്തരവ് നിയമപരമായി നിലനിൽക്കുന്നതല്ലെന്നാണ് സർക്കാർ ഭാഗം. പദ്ധതിയുടെ ഡിപിആര്‍ അടക്കമുള്ള വിശദാംശങ്ങളിലേക്ക് കോടതി കടന്നിരിക്കുന്നു. ഹര്‍ജിക്കാര്‍ക്ക് പോലുമില്ലാത്ത വാദങ്ങളാണ് കോടതി പരിശോധിക്കുന്നതെന്നും സര്‍ക്കാർ ചൂണ്ടികാട്ടി.
ഹൈക്കോടതി സമീപിച്ച 10 പേരുടെ സര്‍വേ നടപടികളാണ് നേരത്തെ കോടതി തടഞ്ഞിരുന്നത്. നാല് ഹര്‍ജികളിലായി പത്ത് പേരായിരുന്നു സര്‍വേ തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.ഇവരുടെ ഭൂമിയിലെ സർവേ നടപടികളാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് താത്കാലികമായി തടഞ്ഞത്.