സംസ്ഥാനത്ത് കൊവിഡ് കുതിച്ചുയരുന്നു; പ്രതിദിന കേസുകള്‍ നാലായിരത്തിന് മുകളില്‍, മരണനിരക്കും കൂടുന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 22 ജൂണ്‍ 2022 (09:01 IST)
സംസ്ഥാനത്ത് കൊവിഡ് കുതിച്ചുയരുന്നു. പ്രതിദിന കേസുകള്‍ നാലായിരത്തിന് മുകളില്‍ എത്തിയിരിക്കുകയാണ്. കൂടാതെ മരണനിരക്കും കൂടുന്നു. കഴിഞ്ഞ ദിവസം 4424 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഏഴുപേരുടെ മരണമാണ് രോഗം മൂലം സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയിലാണ് കൊവിഡ് രോഗികള്‍ കൂടുതല്‍ ഉള്ളത്. കഴിഞ്ഞ ദിവസം എറണാകുളത്ത് 1170 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 700ലധികം പേര്‍ക്ക് തിരുവനന്തപുരത്തും കൊവിഡ് സ്ഥിരീകരിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :