1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Siddiq Jagadeesh AMMA Nagarasabha

നടൻ സിദ്ദിക്കിന്റെ കടയുടെ ബോർഡ് നീക്കണമെന്ന് നഗരസഭ, പിന്നെയാവാമെന്ന് സിദ്ദിക്ക്; നാട്ടുകാർ ഇടപെട്ടു, വാക്കേറ്റം, കയ്യാങ്കളി!

സിദ്ദിക്ക്
നടൻ സിദ്ദിക്കിന്റെ ഹോട്ടലിന് മുന്നിൽ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന പരസ്യബോർഡ് നീക്കാനെത്തിയ നഗരസഭാ ജീവനക്കാരും സിദ്ദിക്കും തമ്മിൽ വാക്കേറ്റം. തൽക്കാലം ബോർഡ് നീക്കേണ്ടതില്ലെന്നും തന്റെ ഉത്തരവാദിത്തത്തിൽ പിന്നീട് നീക്കാമെന്നും സിദ്ദിക്ക് എടുത്ത നിലപാട് നഗരസഭ അധികൃതർ തള്ളി. ഇതേത്തുടർന്ന് സിദ്ദിക്കും നഗരസഭാ അധികൃതരും തമ്മിൽ വാക്കേറ്റമുണ്ടായി.
 
സിദ്ദിക്കിന്റെ കടയുടെ മുമ്പിലെ ബോർഡ് മാറ്റാതെ മറ്റ് ബോർഡുകൾ മാറ്റാൻ അനുവദിക്കില്ലെന്ന് നാട്ടുകാരും കടുത്ത നിലപാട് സ്വീകരിച്ചു. ഇതിനിടെയുണ്ടായ ചെറിയ സംഘർഷത്തിൽ നഗരസഭാ കരാർ ജോലിക്കാരിൽ ഒരാളുടെ ഷർട്ട് കീറി. അതോടെ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന അവസ്ഥയിലെത്തി.
 
സംഭവം അറിഞ്ഞ് പൊലീസും പാഞ്ഞെത്തി. പിന്നീട് സിദ്ദിക്കിന്റെ ഉത്തരവാദിത്തത്തിൽ തന്നെ ബോർഡ് നീക്കാൻ ധാരണയായി.
About Writer
BIJU
അടുത്ത ലേഖനം
‘ഇതു പോലൊരു സംഘടന ഇന്ത്യയിലില്ല, പാപങ്ങളെല്ലാം എവിടെ കൊണ്ടു പോയി കഴുകിക്കളയും’ - സുരേഷ് ഗോപി