തിരുവനന്തപുരം|
jibin|
Last Modified ചൊവ്വ, 16 ഒക്‌ടോബര്‍ 2018 (19:28 IST)
താരസംഘടനയായ അമ്മയും വനിതാ കൂട്ടായ്‌മയായ വിമന്‍ ഇന്‍ കളക്‍ടീവും (ഡബ്യുസിസി) തമ്മിലുള്ള തര്‍ക്കം രൂക്ഷമായിരിക്കെ കഴിഞ്ഞ ദിവസം നടന്‍ സിദ്ദിഖും കെപിഎസി ലളിതയും നടത്തിയ വാര്‍ത്താ സമ്മേളനത്തിനെതിരെ ബാബു രാജ് രംഗത്ത്.
സിദ്ധിഖ് നടത്തിയ വാര്‍ത്താസമ്മേളനം ആരുടെ അറിവോടെയാണെന്ന് അറിയില്ല. ഇതാണ് അമ്മയുടെ സ്‌റ്റാന്‍ഡ് എന്ന തരത്തിലുള്ള ഒരു മെസേജ് മാത്രമാണ് ഇടവേള ബാബു അയച്ചത്. ഒരു സൂപ്പര്‍ബോഡി കാര്യങ്ങള്‍ തീരുമാനിച്ച് മുന്നോട്ടു പോകുന്ന രീതിയാണെങ്കില്‍ അത് നടക്കില്ല. ഇവരൊക്കെ പറയുന്ന കാര്യങ്ങള്‍ക്ക്
അടികൊള്ളുന്നത് മോഹന്‍ലാല്‍ ആണെന്നും ബാബുരാജ് പറഞ്ഞു.
സിദ്ദിഖ് നടത്തിയ വാര്‍ത്താ സമ്മേളനം ദിലീപിനെ ന്യായീകരിക്കുന്നതായിരുന്നു. അങ്ങനെ ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ വ്യക്തിപരമായി ചെയ്യുന്നതാകും നല്ലത്. സംഘടനയുടെ പേരില്‍ ഈ നീക്കം നടത്താന്‍ പാടില്ല. അമ്മയ്‌ക്ക് ദിലീപിനെ പിന്തുണയ്‌ക്കേണ്ട ആവശ്യമില്ലെന്നും ബാബുരാജ് കൂട്ടിച്ചേര്‍ത്തു.
അമ്മ ദിലീപിനെ പിന്തുണയ്‌ക്കുന്ന നിലപാട് സ്വീകരിച്ചാല്‍ അത് സമ്മതിക്കില്ല. അങ്ങനെ സംഭവിച്ചാല്‍ പരസ്യമായി പറയാന്‍ മടിയില്ല. സിദ്ദിഖ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ലളിത ചേച്ചിയെ ഉള്‍പ്പെടുത്തേണ്ടതുണ്ടായിരുന്നോ? എന്നും ബാബു രാജ് ചോദിച്ചു.
ദിലീപിനെ പുറത്താക്കാന്‍ മോഹന്‍ലാല്‍ സമ്മതിക്കുന്നില്ല എന്ന തരത്തിലാണ് തമിഴ് പത്രങ്ങളിലൊക്കെ വാര്‍ത്ത വന്നിരിക്കുന്നത്. ഇംഗ്ലീഷ് പത്രങ്ങളിലും വാര്‍ത്തയുണ്ട്. ഡബ്ല്യുസിസിയുമായുള്ള പ്രശ്നത്തിലൊക്കെ ദിലീപിനെ ന്യായീകരിക്കേണ്ട കാര്യമുണ്ടോ എന്നും ബാബുരാജ് ചോദിച്ചു.