വെബ്ദുനിയ ലേഖകൻ|
Last Modified വെള്ളി, 10 ജൂലൈ 2020 (16:09 IST)
ചീസ് ആരോഗ്യത്തിന് ദോഷകരമാണ് എന്നാണ് മിക്ക ആളുകളുടെയും ധാരണ. ചീസ് അമിത ഭാരത്തിനും കൊളട്രോളിനുമെല്ലാം കാരണമാകും എന്ന ഭയത്തിൽ നിന്നുമാണ് ഈ ധാരണ രൂപപ്പെടുന്നത്. എന്നാൽ ഇത് തെറ്റാണ്. അമിതമായാൽ അമൃതും വിഷം എന്ന് കേട്ടിട്ടില്ലെ ആ അർത്ഥത്തിൽ ചീസും ദോഷകരമാണ് എന്നു പറയാം. അമിതമായാൽ മാത്രം.
ഏറെ ആരോഗ്യ ഗുണം നൽകുന്ന ഒരു ആഹാര പഥാർത്ഥമാണ് ചീസ്. ധാരാളം ജീവകങ്ങളും പോഷകങ്ങളും ചീസിൽ അടങ്ങിയിട്ടുണ്ട് എന്നതിനാലാണ് ഇത്. വിറ്റാമിന്‍ ബി12, എ
എന്നീവ ചീസിൽ ധാരാളമായി അടങ്ങിയിരിക്കുന്നു, ഇത് കൂടാതെ കാല്‍സ്യം,സോഡിയം സിങ്ക് എന്നീ പോഷകങ്ങളും ചീസിനെ മികച്ച ആഹാരമാക്കി മാറ്റുന്നു.
വൈറ്റമിൻ ഏ ധാരളമായി അടങ്ങിയിട്ടുള്ളതിനാൽ ചീസ് കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. കണ്ണിന്റെ കാഴ്ച വർധിപ്പിക്കാൻ ഇത് സഹായിക്കും. ക്യാത്സ്യം എല്ലുകളെ കൂടുതൽ ബലപ്പെടുത്താൻ സഹായിക്കും. ചീസിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ ശാരീരിക പേശികളുടെ വളർച്ചക്കും ഉത്തമമാണ്. വെറും വയറ്റിൽ കഴിക്കാവുന്ന ഒരു ആഹാര പഥാർത്ഥംകൂടിയാണിത്.