ശുഹൈബ് വധത്തിലെ പ്രതികരണം സമ്മേളനത്തിലെന്ന് യെച്ചൂരി; പ്രതികളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കും - പി ജയരാജനെ തള്ളി സംസ്ഥാന നേതൃത്വം

ശുഹൈബ് വധത്തിലെ പ്രതികരണം സമ്മേളനത്തിലെന്ന് യെച്ചൂരി; പ്രതികളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കും - പി ജയരാജനെ തള്ളി സംസ്ഥാന നേതൃത്വം

 Shuhaib murder case , Shuhaib murder , p jayarajan , Congress , Sitaram yechury , CPM , സീതാറാം യെച്ചൂരി , സിപിഎം , കോണ്‍ഗ്രസ് , ശുഹൈബ് , യെച്ചൂരി
തൃശൂർ| jibin| Last Modified വ്യാഴം, 22 ഫെബ്രുവരി 2018 (10:25 IST)
മട്ടന്നൂർ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി ശുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ ഇപ്പോൾ പ്രതികരിക്കില്ലാനില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.

ശുഹൈബിന്റെ കൊലപാതകവും കേരളത്തിലെ വിഷയങ്ങളും സംബന്ധിച്ച കാര്യങ്ങള്‍ സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയിൽ പ്രതികരിക്കാമെന്നും യെച്ചൂരി മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം, ശുഹൈബ് വധത്തില്‍ പാര്‍ട്ടിയില്‍ ഭിന്നത ശക്തമായി. കേസില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സംസ്ഥാന നേതൃത്വം തീരുമാനമെടുത്തു. സമ്മേളനത്തിന് ശേഷം കേസില്‍ പെട്ടവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കും.


ശുഹൈബ് വധത്തില്‍ പാര്‍ട്ടി അന്വേഷിക്കുമെന്നും തുടര്‍ന്ന് നടപടിയെടുക്കുമെന്നുമുള്ള സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ നിലപാടിനെ തള്ളിയാണ് സംസ്ഥാന നേതൃത്വം പുതിയ തീരുമാനത്തിലേക്ക് നീങ്ങുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :