തൃശൂര്‍|
BIJU|
Last Modified ചൊവ്വ, 20 ഫെബ്രുവരി 2018 (18:51 IST)
കെ എം മാണിയും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയും ഇടതുമുന്നണിയിലെത്തിയാല്‍ അത് എല്‍ ഡി എഫിന്‍റെ ജനകീയ അടിത്തറ വലുതാക്കുമെന്ന് ഇ പി ജയരാജന്‍. കാര്‍ഷിക മേഖലയില്‍ നല്ല അടിത്തറയുള്ള പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് മാണി വിഭാഗമെന്നും ജയരാജന്‍.
കെ എം മാണിയെ സി പി എം സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായുള്ള സെമിനാറിലേക്ക് ക്ഷണിച്ചതില്‍ തെറ്റൊന്നുമില്ല. ഒരുപാട് കാലം എം എല്‍ എ ആയും മന്ത്രിയായും സേവനമനുഷ്ഠിച്ചയാളാണ് മാണി. അദ്ദേഹത്തിന്‍റെ പാര്‍ട്ടി കാര്‍ഷിക മേഖലയില്‍ മികച്ച അടിത്തറയുള്ള പാര്‍ട്ടിയാണ്. അവര്‍ എല്‍ ഡി എഫിലേക്ക് വരുന്നത് മുന്നണിയുടെ അടിത്തറ വലുതാക്കും - ഇ പി വ്യക്തമാക്കി.
മാണിക്ക് സി പി എം സെമിനാറിലേക്ക് ലഭിച്ച ക്ഷണത്തെ
സി പി ഐ വിമര്‍ശിക്കുന്നതിനെ ജയരാജന്‍ തള്ളിക്കളഞ്ഞു. പാര്‍ട്ടിയുടെ സമ്മേളനത്തിന്‍റെ കാര്യം ഞങ്ങള്‍ നോക്കിക്കോളാമെന്നാണ് ജയരാജന്‍റെ മറുപടി.
ബാര്‍ കോഴ കേസ് കത്തിനിന്ന സമയത്ത് കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ ഇടതുമുന്നണി നിയമസഭയില്‍ നടത്തിയ പ്രക്ഷോഭത്തെ നയിച്ചയാളാണ് ഇ പി ജയരാജന്‍. സ്പീക്കറുടെ കസേര ജയരാജന്‍ മറിച്ചിടുന്ന ദൃശ്യങ്ങള്‍ അന്ന് ഏറെ വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു.