ആകാശിനെ കാണാന്‍ ജയിലില്‍ കൂട്ടുകാരിയെത്തി, കൂടിക്കാഴ്‌ച 12 മണിക്കൂർ; പ്രതികളുടെ സെല്‍ പൂട്ടാറില്ല - പരാതിയുമായി സുധാകരന്‍

ആകാശിനെ കാണാന്‍ ജയിലില്‍ കൂട്ടുകാരിയെത്തി, കൂടിക്കാഴ്‌ച 12 മണിക്കൂർ; പ്രതികളുടെ സെല്‍ പൂട്ടാറില്ല - പരാതിയുമായി സുധാകരന്‍

 shuhaib murder , k sudhakaran , Congress , akash thillankari , Cpm , കെ സുധാകരൻ , ഷുഹൈബ് വധക്കേസ് , പെണ്‍കുട്ടി , കാശ് തില്ലങ്കേരി , കോണ്‍ഗ്രസ് , കണ്ണൂർ
കണ്ണൂർ| jibin| Last Modified വെള്ളി, 23 മാര്‍ച്ച് 2018 (14:14 IST)
ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്കു ജയിലിൽ പ്രത്യേക പരിഗണനയും സഹായങ്ങളും ലഭിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരൻ. പ്രതിക്ക് ജയിലില്‍ ലഭിക്കുന്ന പരിഗണനകള്‍ ചൂണ്ടിക്കാട്ടി
സുധാകരൻ ജയി‍ൽ ഡിജിപിക്കു പരാതി നൽകി.

ആകാശിനെ സന്ദര്‍ശിക്കാന്‍ എത്തിയ കൂത്തുപറമ്പ് സ്വദേശിയായ പെണ്‍കുട്ടിക്ക് ജയില്‍ അധികൃതര്‍ പ്രത്യേക പരിഗണന നല്‍കി. മൂന്നു ദിവസത്തിനിടെ മാത്രം 12 മണിക്കൂർ സമയമാണ് ഇവര്‍ക്ക് സംസാരിക്കാനായി ജീവനക്കാര്‍ നല്‍കിയത്.

സാധാരണയായി സന്ദർശകർക്കു തടവുകാരുമായി കൂടിക്കാഴ്ച നടത്താൻ അനുമതി നൽകാത്ത സ്ഥലത്താണ് ആകാശും കൂട്ടുകാരിയും സംസാരിച്ചതെന്നു സുധാകരന്റെ പരാതിയിൽ പറയുന്നു.

ഷുഹൈബ് വധക്കേസിലെ പ്രതികള്‍ സ്പെഷൽ സബ് ജയില്‍ സ്വാതന്ത്രം അനുഭവിക്കുകയാണ്. ഇവരുടെ സെല്‍ പൂട്ടാറില്ലെന്നും സുധാകരന്‍ വ്യക്തമാക്കുന്നു. ജയിൽ അധികൃതർക്കെതിരെയാണു അദ്ദേഹം ജയി‍ൽ ഡിജിപിക്കു പരാതി നല്‍കിയിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :