മാണിയെ വേണമെങ്കില്‍ സഹകരിപ്പിക്കാമെന്ന് സിപിഎം - സിപിഐ നേതൃത്വം; താല്‍പ്പര്യമില്ലെന്ന് കാനം - വിഷയത്തില്‍ ഭിന്നതയുണ്ടെന്ന് സുധാകര്‍ റെഡ്ഡി

മാണിയെ വേണമെങ്കില്‍ സഹകരിപ്പിക്കാമെന്ന് സിപിഎം - സിപിഐ നേതൃത്വം; താല്‍പ്പര്യമില്ലെന്ന് കാനം - വിഷയത്തില്‍ ഭിന്നതയുണ്ടെന്ന് സുധാകര്‍ റെഡ്ഡി

 kanam rajendran , km mani , kerala congress m , CPM , CPIM , chengannur election , സി പി ഐ , സി പി എം , കാനം രാജേന്ദ്രന്‍ , സുധാകര്‍ റെഡ്ഡി , കേരളാ കോൺഗ്രസ്
ന്യൂഡൽഹി/തിരുവനന്തപുരം| jibin| Last Modified വ്യാഴം, 22 മാര്‍ച്ച് 2018 (20:12 IST)
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസിനെ (എം) കൂടെക്കൂട്ടുന്നത് സംബന്ധിച്ച് ഇടത് മുന്നണിയിൽ ഭിന്നത തുടരുന്നു. മാണിയെ സഹകരിപ്പിക്കുന്നത് സംബന്ധിച്ച് സിപിഎമ്മിനും സിപിഐയ്ക്കും വ്യത്യസ്ത നിലപാടാണെന്ന് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി വ്യക്തമാക്കിയതിന് പിന്നാലെയാണ് വിഷയത്തില്‍ തര്‍ക്കം തുടരുന്നതായി വ്യക്തമായത്.

മാണിയെ സഹകരിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനിക്കുന്നതിന് സിപിഎം സിപിഐ കേന്ദ്ര നേതാക്കള്‍ ഇന്ന് ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. മാണിയെ സഹകരിപ്പിക്കുന്നത് സംബന്ധിച്ച് സംസ്ഥാന തലത്തില്‍ തീരുമാനിക്കട്ടെ എന്നാണ് യോഗത്തില്‍ തീരുമാനമായാത്.

മാ​ണി​യെ​യും കേ​ര​ള കോ​ണ്‍​ഗ്ര​സി​നെ​യും ഏ​തു​വി​ധ​ത്തി​ൽ സ​ഹ​ക​രി​പ്പി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന നേ​തൃ​ത്വ​ങ്ങ​ൾ​ക്കു തീ​രു​മാ​നി​ക്കാ​മെ​ന്നും നേ​തൃ​യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി.

എന്നാല്‍, മാണിയെ മുന്നണിയുമായി സഹകരിപ്പിക്കുന്ന തങ്ങളുടെ നിലപാടില്‍ മാറ്റമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. മാണിയെ സഹകരിപ്പിക്കാന്‍ സിപിഐ ദേശീയ നേതൃത്വം തീരുമാനമെടുത്തിട്ടില്ല. മാണി ഇല്ലാതെയും ചെങ്ങന്നൂരില്‍ ഇടതുമുന്നണി ജയിച്ചിട്ടുണ്ട്. ജയിക്കാതിരിക്കാന്‍ അത്ര മോശമായ പ്രവര്‍ത്തനമല്ല സംസ്ഥാന സര്‍ക്കാരിന്റേതെന്നും കാനം പറഞ്ഞു.

സുധാകര്‍ റെഡ്ഡി, എ രാജ എന്നീ സിപിഐ നേതാക്കളും സിപിഎം നേതാവ് എസ് രാമചന്ദ്രന്‍ പിള്ളയുമാണ് എകെജി ഭവനില്‍ കൂടിക്കാഴ്ച നടത്തിയത്.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യ​മാ​ണ് പ്ര​ധാ​നം. മാ​ണി​യെ സ​ഹ​ക​രി​പ്പി​ക്കു​ന്ന​ത് വി​ജ​യം ഉ​റ​പ്പി​ക്കു​മെ​ങ്കി​ൽ അ​ത് ചെ​യ്യ​ണം. ഇ​ക്കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന നേ​താ​ക്ക​ളാ​ണു തീ​രു​മാ​നം കൈ​ക്കൊ​ള്ളേ​ണ്ട​ത്. അ​ന്തി​മ​തീ​രു​മാ​നം കേ​ര​ള​ത്തി​ൽ​നി​ന്നു​ണ്ടാ​ക​ണമെന്നുമാണ് നേ​തൃ​യോ​ഗ​ത്തി​ൽ ഉ​യ​ർ​ന്ന ധാ​ര​ണ.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :