ഗണേശിനെ പുറത്താക്കണമെന്ന് ലീഗ്

തിരുവനന്തപുരം| Last Modified ചൊവ്വ, 9 ഡിസം‌ബര്‍ 2014 (14:16 IST)
കോണ്‍ഗ്രസ് ബി നേതാവായ കെബി ഗണേശ് കുമാറിനെ യുഡിഎഫില്‍ നിന്നും പുറത്താക്കണമെന്നും ആരോപണം യുഡി ഫ് ചര്‍ച്ച ചെയ്യണമെന്നും മുസ്‍ലിം ലീഗ്. ഇതുകൂടാതെ ഈ മാസം 15ന് ചേരുന്ന യുഡിഎഫ് യോഗത്തില്‍ തീരുമാനം അറിയിക്കണമെന്നാ‍ണ്
മുസ്ലീം ലീഗ് ആവശ്യപ്പെട്ടിരിക്കുന്നത്. യു ഡി എഫ് ഘടകകക്ഷികളുടെ അടിയന്തര യോഗത്തിലാണ് മുസ്ലീം ലീഗ് ഗണേശ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ടത്.

നേരത്തെ പൊതുമരാമത്തുമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ഓഫിസിനെതിരെ അഴിമതിയാരോപണവുമായി മുന്‍മന്ത്രി ഗണേഷ്കുമാര്‍ രംഗത്തെത്തിയിരുന്നു. മന്ത്രിയുടെ ഓഫീസില്‍ വന്‍ അഴിമതിയാണ് നടക്കുന്നതെന്നാണ് ഗണേഷ്കുമാര്‍ ആരോപിച്ചത്. മന്ത്രിയുടെ പഴ്സണല്‍ സ്റ്റാഫംഗങ്ങളായ എ നസിമുദിന്‍, അബ്ദുല്‍ റാഷിദ്, അബ്ദുല്‍ റഹിം എന്നിവര്‍ക്കെതിരേയായിരുന്നു ഗണേഷ്കുമാറിന്റെ അഴിമതി ആരോപണം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :