ഷൊര്‍ണൂരില്‍ വൃദ്ധദമ്പതിമാരെ മരിച്ച നിലയില്‍ കണ്ടെത്തി

ഷൊര്‍ണൂർ| JOYS JOY| Last Modified തിങ്കള്‍, 15 ഫെബ്രുവരി 2016 (12:21 IST)
ഷൊര്‍ണൂരില്‍ വൃദ്ധദമ്പതിമാരെ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീരാഗംവാര്യം വീട്ടില്‍ ഗോപാലകൃഷ്ണ വാര്യര്‍ (86), തങ്കമണി (84) എന്നിവരാണ് മരിച്ചത്.

കാരക്കാട് റെയില്‍വേ സ്റ്റേഷനു സമീപമാണ് സംഭവം. വൃദ്ധയുടെ കഴുത്ത് മുറിഞ്ഞ നിലയിലും വൃദ്ധന്‍ വിഷം കഴിച്ച നിലയിലുമാണ് കാണപ്പെട്ടത്.

ഇവര്‍ താമസിച്ചിരുന്ന വീടിന് സമീപത്താണ് മകൻ താമസിച്ചിരുന്നത്. അയല്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നു പൊലീസ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :