'ഞങ്ങൾ മുറപ്രയോഗം നടത്താൻ തീരുമാനിച്ചാൽ കാലു പൊന്തിക്കാനാവില്ലെന്ന് യതീഷ് ചന്ദ്ര ഓർക്കണം': ശോഭാ സുരേന്ദ്രൻ

'ഞങ്ങൾ മുറപ്രയോഗം നടത്താൻ തീരുമാനിച്ചാൽ കാലു പൊന്തിക്കാനാവില്ലെന്ന് യതീഷ് ചന്ദ്ര ഓർക്കണം': ശോഭാ സുരേന്ദ്രൻ

Rijisha M.| Last Modified ചൊവ്വ, 27 നവം‌ബര്‍ 2018 (16:22 IST)
ശബരിമല സുരക്ഷാ ഡ്യൂട്ടിയിൽ നിൽക്കുന്ന എസ്പി യതീഷ് ചന്ദ്രയ്‌ക്കെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ. തന്റെ പ്രകടനം മുഖ്യമന്ത്രിയെ കാണിച്ച് താമ്രപത്രം വാങ്ങാനാണ് എസ്പി ശബരിമലയിൽ കാവൽ നിന്നതെന്ന് തുറന്നടിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലേക്ക് ബിജെപി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അവർ.

ബൂട്ടിട്ട യതീഷിന്റെ കാൽ എത്ര ദൂരം പൊന്തുമെന്ന് ഇനി കാണണം. ലാത്തിയേക്കാൾ വലിയ ശക്തി ഞങ്ങൾക്കുണ്ട്. ഞങ്ങൾ മുറപ്രയോഗം നടത്താൻ തീരുമാനിച്ചാൽ കാലു പൊന്തിക്കാനാവില്ലെന്നു യതീഷ് ചന്ദ്ര ഓർക്കണം. അതുകൊണ്ട് നീതിയും നിയമവും ലംഘിക്കാൻ പൊലീസ് വരരുത്.

ഭക്തരെ ബൂട്ടിട്ടു ചവിട്ടുന്ന പൊലീസ് രാജ് തുടർന്നാൽ ശബരിമലയിൽ പണം വരണോയെന്നു നാം ചിന്തിക്കും. ശബരിമലയിൽ നടവരവ് കുറഞ്ഞിട്ടുണ്ടെങ്കിൽ സമരത്തിലെ ബിജെപി നിലപാട് ശരിയായതുകൊണ്ടാനെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

അതേസമയം, അയ്യപ്പഭക്തരെ ഭേദ്യം ചെയ്തു കാട്ടുനീതി പ്രഖ്യാപിച്ച പിണറായി വിജയന് കർപ്പൂരാഴിയിൽ ചാടിയാലും അയ്യപ്പശാപത്തിൽ നിന്നും മോചനമുണ്ടാകില്ലെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :