മദ്യനയത്തില്‍ വെളളാപ്പളളിയെ തള്ളി ശിവഗിരി മഠം

Last Modified ഞായര്‍, 21 സെപ്‌റ്റംബര്‍ 2014 (12:14 IST)
മദ്യനയത്തില്‍ വെളളാപ്പളളിയുടെ നിലപാടിനെ തളളി ശിവഗിരിമഠം. ശ്രീനാരായണീയര്‍ക്ക് ഉള്‍കൊളളാന്‍ കഴിയുന്നതല്ല എസ്എന്‍ഡിപിയുടെ നിലപാടെന്നും സമ്പൂര്‍ണ്ണ മദ്യനിരോധനം സംസ്ഥാനത്ത് നടപ്പാക്കണമെന്നും ശിവഗിരിമഠം ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടു.

എസ്എന്‍ഡിപിയുടെ നിലപാട് തളളിയാലും അംഗീകരിച്ചാലും പ്രതികരിക്കാനില്ലെന്ന് വെളളാപ്പള്ളി പ്രതികരിച്ചു. മദ്യനയം വിജയിപ്പിക്കാന്‍ ശ്രീനാരായണീയര്‍ മുന്നിട്ടിറങ്ങണമെന്ന് കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ ശിവഗിരിയില്‍ ഗുരുസമാധി ദിനാചരണത്തില്‍ സംസാരിക്കുമ്പോള്‍ ആവശ്യപ്പെട്ടിരുന്നു. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി തന്നെ സര്‍ക്കാരിന്റെ മദ്യനയത്തെ വിമര്‍ശിച്ച് രംഗത്ത് വന്ന സാഹചര്യത്തിലാണ് സുധീരന്റെ പ്രസ്താവന.

സര്‍ക്കാരിന്റെ മദ്യനയം സുതാര്യമല്ലാത്തതും വീണ്ടുവിചാരമില്ലാത്തതുമാണെന്നും വെളളാപ്പളളി നടേശന്‍ വിമര്‍ശിച്ചിരുന്നു. ബാറുകള്‍ക്കെതിരേ വാളെടുത്ത ആദര്‍ശധീരനും തിരുമേനിമാരും 75 ശതമാനത്തിലധികം വില്‍പ്പന നടക്കുന്ന ബിവേറേജസ് ഔട്ട്‌ലെറ്റുകളെ കുറിച്ച് ഒരു അക്ഷരം പോലും മിണ്ടുന്നില്ലെന്നും വെളളാപ്പളളി വിമര്‍ശിച്ചിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :