‘കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം മദ്യനയമല്ല’

തിരുവനന്തപുരം| Last Modified ശനി, 20 സെപ്‌റ്റംബര്‍ 2014 (11:20 IST)
കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം മദ്യനയമല്ലെന്ന് കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍. കാര്യങ്ങള്‍ മനസിലാക്കാതെ സാമ്പത്തിക പ്രതിസന്ധിയെയും മദ്യനയത്തെയും കൂട്ടിക്കുഴയ്ക്കരുതെന്ന് പറഞ്ഞ അദ്ദേഹം മദ്യനയം നടപ്പിലാക്കിയിട്ടില്ലെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്നും കൂട്ടിച്ചേര്‍ത്തു.

മദ്യനയമാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് ഘടകകക്ഷികള്‍ കുറ്റപ്പെടുത്തിയതിനോട് കോഴിക്കോട്ട് പ്രതികരിക്കുകയായിരുന്നു സുധീരന്‍.

വിമര്‍ശനങ്ങള്‍ കാര്യം മനസ്സിലാക്കാതെയാണ്. സാമ്പത്തിക പ്രതിസന്ധിയും മദ്യനയവും കൂട്ടിക്കുഴക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. വെള്ളക്കരവും ഭൂമിനികുതിയും കൂട്ടിയത് കെപിസിസി പരിശോധിക്കും. ഇതുവരെ ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് നിര്‍ദേശമൊന്നും നല്‍കിയിട്ടില്ല. നികുതി വര്‍ധനയിലൂടെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ എങ്ങനെ വരുമാനം വര്‍ധിപ്പിക്കാമെന്നതിന് ക്രിയാത്മക നിര്‍ദേശങ്ങള്‍ കെപിസിസി ചര്‍ച്ചചെയ്ത് സര്‍ക്കാരിന് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലുംപിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :