കൊല്ലം|
jibin|
Last Modified ശനി, 20 സെപ്‌റ്റംബര്‍ 2014 (14:50 IST)
സംസ്ഥാനത്തെ മദ്യനയത്തില്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന തൊഴില്‍മന്ത്രി ഷിബു ബേബി ജോണ്‍ ഒടുവില്‍ മലക്കം മറിഞ്ഞു. മദ്യനയത്തോട് ആര്‍എസ്പി എതിര്‍പ്പില്ലെന്നും. തൊഴിലാളികളുടെ പുനരധിവാസത്തേയും ടൂറിസത്തേയും ബാധിക്കാതെ മദ്യനയം നടപ്പാക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ഷിബു കൊല്ലത്ത് വ്യക്തമാക്കിയത്.
യുഡിഎഫ് നയം ഘട്ടംഘട്ടമായുള്ള മദ്യനിരോധനമാണ്. സംസ്ഥാനത്തെ എല്ലാ ബാറുകളും പൂട്ടാനുള്ള തീരുമാനം പ്രായോഗികമല്ലെന്നും ഷിബുബേബി ജോണ്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് മദ്യനയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തൊഴില്‍മന്ത്രിയും നേര്‍ക്കു നേര്‍ വന്നിരുന്നു.
ബാറുകള്‍ പൂട്ടുന്നതോടെ ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ട്മാകുമെന്നും. മദ്യനയത്തിന്റെ ദോഷഫലങ്ങളെ കുറിച്ച് സര്‍ക്കാരിനെ ബോധ്യപ്പെടുത്തുകയാണ് താന്‍ ചെയ്തതെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.