കൊച്ചിയില്‍ നിന്ന് ഗോവയ്ക്ക് ചരക്ക് കപ്പല്‍ സര്‍വീസ്

കൊച്ചി| Sajith| Last Modified ബുധന്‍, 27 ജനുവരി 2016 (11:15 IST)
കൊച്ചിയിലെ വല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടെയ്നര്‍ ടെര്‍മിനലില്‍ നിന്ന് മംഗലാപുരം, ഗോവ എന്നിവിടങ്ങളിലേക്ക് ചരക്ക് കപ്പല്‍ സര്‍വീസ് ആരംഭിച്ചു. സീമ മറൈന്‍ കമ്പനിയാണ് എം വി നര്‍മ്മദ എന്ന കപ്പല്‍ ഉപയോഗിച്ച് ഈ പ്രതിവാര സര്‍വീസ് നടത്തുന്നത്.

ഈ കപ്പല്‍ സര്‍വീസ് കൊളംബോ, കൊച്ചി, മംഗലാപുരം, മര്‍മ്മ ഗോവ, മുന്ദ്ര എന്നീ പോര്‍ട്ടുകളെ ബന്ധിപ്പിച്ചാണുള്ളത്. ഇപ്പോള്‍ തന്നെ കൊച്ചിയില്‍ നിന്ന് രാജ്യത്തെ മിക്ക തുറമുഖങ്ങളിലേക്കും ഇത്തരം ഫീഡര്‍ സര്‍വീസുകളുണ്ട്. പുതിയ സര്‍വീസ് ആരംഭിച്ചതോടെ കൊളംബോയിലേക്ക് കൊച്ചിയില്‍ നിന്നുള്ള സര്‍വീസുകളുടെ എണ്ണം നാലായി ഉയര്‍ന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :