1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Shinu arrested in TamilNadu

വിവാഹേതര ലൈംഗികബന്ധം കുറ്റകരമല്ല; സുപ്രീംകോടതി വിധിക്ക് പിന്നാലെ കാമുകൻ അറസ്‌റ്റിലായത് ഇങ്ങനെ

വിവാഹേതര ലൈംഗികബന്ധം കുറ്റകരമല്ല; സുപ്രീംകോടതി വിധിക്ക് പിന്നാലെ കാമുകൻ അറസ്‌റ്റിലായത് ഇങ്ങനെ

സുപ്രീംകോടതി
മറ്റൊരാളുടെ ഭാര്യയുമായി ഒളിച്ചോടിയ യുവാവ് പൊലീസ് കസ്‌റ്റഡിയിലായത് ബൈക്ക് മോഷണത്തിൽ. പൊലീസിന്റെ കൈയിൽ നിന്ന് ഊരിപ്പോരേണ്ട കേസ് ആയിരുന്നെങ്കിലും പൊലീസ് കള്ളക്കാമുകന്റെ ചരിത്രം അന്വേഷിച്ചപ്പോള്‍ ആള്‍ നിരവധി മോഷണക്കേസിലെ പ്രതി. 
 
റാന്നിയിലെ മൊബൈല്‍ കടയില്‍ ജോലി ചെയ്തിരുന്ന പത്തനംതിട്ട മുണ്ടുകോട്ടയ്ക്കല്‍ ഉഴത്തില്‍ തടത്തില്‍ ഷിനു (20) വാണ് ജയിലിലായത്.മൊബൈൽ കടയ്‌ക്ക് സമീപം തയ്യൽക്കടയിൽ ജോലിയ്‌ക്ക് വരുന്ന സ്‌ത്രീയുമായിട്ടാണ് ഇയാൾ ഇഷ്‌ടത്തിലായത്. ഒരാഴ്‌ച മുമ്പാണ് ഇരുവരും നാടുവിടുന്നത്.
 
ഇരുവരുടേയും ഫോൺ‌ ഓഫ് ചെയ്‌ത് കേരളം വിട്ട തെങ്കാശിയില്‍ ലോഡ്ജില്‍ മുറിയെടുത്തു താമസിക്കുകയായിരുന്നു. കൈയിലെ പണം തീർന്നപ്പോൾ ഫോൺ ഓൺ ചെയ്യുകയായിരുന്നു. ഫോൺ ഓൺ ചെയ്‌തതും സൈബർ സെല്ലിന്റെ സഹായത്തോടെ ടവര്‍ ലൊക്കേറ്റ് ചെയ്‌ത് പൊലീസ് ഇരുവരേയും അറസ്‌റ്റുചെയ്യുകയായിരുന്നു.
 
പൊലീസ് കസ്റ്റഡിയില്‍ എടുത്തതോടെ കാമുകനോടൊപ്പം പോകാനായിരുന്നു യുവതിയുടെ തീരുമാനം. കഴിഞ്ഞ ദിവസത്തെ സു‌പ്രീംകോടതി വിധി പ്രകാരം കാമുകനെതിരെ കേസെടുക്കാൻ കഴിഞ്ഞില്ലെങ്കിലും ചരിത്രം അന്വേഷിച്ചപ്പോൾ ഷിനുവിനെ കസ്‌റ്റഡിയിലെടുക്കാൻ കാരണങ്ങൾ കിട്ടുകയും ചെയ്‌തു.
About Writer
Rijisha M.
അടുത്ത ലേഖനം
'നിയമവും ആചാരാനുഷ്ഠാനങ്ങളും സമുന്നയിപ്പിച്ചു കൊണ്ടുപോകുന്നതാണ് ഉത്തമം': ഉമ്മൻ ചാണ്ടി