ന്യൂഡൽഹി|
jibin|
Last Modified ചൊവ്വ, 1 ഡിസംബര്‍ 2015 (18:27 IST)
അസഹിഷ്‌ണുത വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കോൺഗ്രസ് എംപി
ശശി തരൂർ രംഗത്ത്. ഇന്ത്യയിൽ ഒരു മുസ്‌ലിം ആകുന്നതിലും സുരക്ഷിതം പശുവായി ജനിക്കുന്നതാണ്. വിദേശ പ്രസിദ്ധീകരണങ്ങളും മാധ്യമങ്ങളും ഇന്ത്യയിൽ വർദ്ധിച്ചു വരുന്ന അസഹിഷ്ണുതയെ കുറിച്ചാണ് ചർച്ച ചെയ്യുന്നത്. വീട്ടിൽ 'ഹേറ്റ് ഇൻ ഇന്ത്യ' ആകുമ്പോൾ വിദേശത്ത് പോയി മേക്ക് ഇൻ
ഇന്ത്യ പ്രചരിപ്പിക്കുന്നത് എങ്ങനെയാണെന്നും പാർലമെന്റിൽ തരൂര്‍ പറഞ്ഞു.
ദേശീയ സുരക്ഷയെ ബാധിക്കുന്ന തരത്തിലാണ് ഇന്ത്യയില്‍
അസഹിഷ്ണുത വളരുന്നത്. ഇന്ത്യയുടെ ചിത്രത്തിനേറ്റ വലിയൊരു അടിയാണിത്. വൈവിദ്ധ്യതയെ ബഹുമാനിക്കുന്ന തരത്തിലാണ് ഇന്ത്യ നിർമിക്കപ്പെട്ടിരിക്കുന്നത്. എന്നിട്ടും രജ്യത്ത്
അസഹിഷ്‌ണുത രൂക്ഷമാണ്. ഇത് ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് ഉണ്ടാക്കിയ കളങ്കം ചെറുതല്ലെന്നും തരൂർ ചൂണ്ടിക്കാട്ടി.