തിരുവനന്തപുരം|
jibin|
Last Modified ഞായര്‍, 29 നവംബര്‍ 2015 (14:36 IST)
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശവുമായി കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ രംഗത്ത്. വെള്ളാപ്പള്ളി നടേശന്‍ കേരളത്തിലെ തൊഗാഡിയാണ്. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും എന്ത് ഓഫറാണ് വെള്ളാപ്പള്ളിക്കുള്ളതെന്ന് അറിയാന്‍ താത്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസ് ബുദ്ധിജീവികളുടെ തിരക്കഥ അനുസരിച്ചാണ് വെള്ളാപ്പള്ളി പ്രവര്‍ത്തിക്കുന്നത്. തനിക്കെതിരെ വെള്ളാപ്പള്ളി നടത്തിയ പരാമര്‍ശം യോജിക്കുന്നത് അദ്ദേഹത്തിന് തന്നെയാണ്. കാന്തപുരത്തിന്റെ പ്രസ്താവന സ്ത്രീകളെ അവഹേളിക്കുന്നതാണെന്നും സുധീരന്‍ കുറ്റപ്പെടുത്തി.
സമത്വമുന്നേറ്റ യാത്ര ആര്‍എസ്എസിന്റെ ക്വട്ടേഷന്‍ യാത്രയാണെന്നു പറഞ്ഞ വിഎം സുധീരനെപ്പോലൊരു തറയും വിവരദോഷിയുമായ നേതാവിനെ വേറെ കണ്ടിട്ടില്ലെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്‍ ശനിയാഴ്ച പറഞ്ഞത്.