ന്യൂഡൽഹി|
jibin|
Last Modified വെള്ളി, 27 നവംബര്‍ 2015 (13:10 IST)
പാര്‍ലമെന്റ് സമ്മേളനത്തില്‍ കോണ്‍ഗ്രസിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ച്ച് കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജയ്‌റ്റ്‌ലി രംഗത്ത്. അസഹിഷ്‌ണുതയെക്കുറിച്ച് പറയാൻ ആർക്കും അർഹയില്ല. അടിയന്തരാവസ്ഥക്കാലത്ത് ജനങ്ങൾക്ക് ജീവിക്കാനുള്ള അവകാശം നിഷേധിച്ച കോൺഗ്രസിന് അസഹിഷ്‌ണുതയെക്കുറിച്ച് പറയാൻ അർഹതയില്ല. അസഹിഷ്‌ണുത എങ്ങനെ മറികടക്കാമെന്ന് കാട്ടിത്തന്നത് ഡോ. ബിആര്‍ അംബേദ്കറാണെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്താ ചാനലുകളില്‍ എന്തെങ്കിലും സംസാരിക്കുന്നതിന് മുമ്പ്
ഒരുകാലത്ത് രാജ്യത്തെ മുൾമുനയിൽ നിർത്തിയ അടിയന്തരാവസ്ഥക്കാലത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കാര്യം മറക്കരുത്. ഇന്ന് നിരുത്തരവാദപരമായ പരാമർശങ്ങളെപോലും അസഹിഷ്‌ണുതയെന്ന് വിശേഷിപ്പിക്കുകയാണെന്നും ജയ്റ്റ്‌ലി പറഞ്ഞു.
അതേസമയം, ചരക്ക് സേവന നികുതിക്ക് പാര്‍ലെന്‍റിന്‍റെ അനുമതി സംബന്ധിച്ച അനിശ്ചിതത്വം നിലനില്‍ക്കെ കോണ്‍ഗ്രസ് നേതാക്കളെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ചര്‍ച്ചയ്‌ക്ക് ക്ഷണിച്ചു. കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയ്ക്കും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെയുമാണ് ചര്‍ച്ചയ്‌ക്കായി ക്ഷണിച്ചിട്ടുള്ളത്. അതേ സമയം ജി.എസ്.ടി ബില്ലിലെ മൂന്ന് കാര്യങ്ങളിൽ യാതൊരു വിട്ടു വീഴ്‌ചയ്ക്കും തയ്യാറല്ലെന്ന് സോണിയയും രാഹുലും വ്യക്തമാക്കി.
പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാൻ സർക്കാർ ശ്രമിന്നില്ലെന്ന കോണ്‍ഗ്രസിന്റെ പ്രസ്‌താവന ഉണ്ടായതിനെ തുടര്‍ന്നാണ് കോൺഗ്രസുമായുള്ള മഞ്ഞുരുകലിന് ആദ്യമായാണ് നരേന്ദ്ര മോഡി മുൻകൈയെടുക്കുന്നത്. ബില്‍ പാസാക്കുന്നതുമായി ബന്ധപ്പെട്ട് വ്യക്തമായ ഒരു ഉറപ്പും കോണ്‍ഗ്രസിന്‍റെ ഭാഗത്തു നിന്നും ലഭിക്കാതെ വന്നതോടെയാണ് കോണ്‍ഗ്രസ് നേതൃത്വത്തെ നേരില്‍ സമീപിക്കാന്‍ പ്രധാനമന്ത്രി നിര്‍ബന്ധിതനായത്.