കര്‍ഷകന്റെ ‘അന്തകന്‍‘ കേരളത്തിലും!

തിരുവനന്തപുരം| VISHNU.NL| Last Modified ബുധന്‍, 7 മെയ് 2014 (11:49 IST)
കേരള കര്‍ഷകരുടെ അന്തകനാകാന്‍ അന്തകവിത്തികള്‍ ആരുമാറിയാതെ കേരളത്തില്‍ കൃഷിചെയ്യുന്നതായി വിവരം. പച്ചക്കറി മേഖലയിലാണ് ജനിതകമാറ്റം വരുത്തിയ ഇത്തരം വിത്തുകളുടെ ഉപയോഗം വര്‍ധിച്ചുവരുന്നത്. ഒറ്റ വിളവില്‍ തന്നെ ഇരട്ടി വിളവു ലഭിക്കുമെങ്കിലും വിളഞ്ഞ വിത്തുകള്‍ പിന്നീട് വിതയ്ക്കാനായി ഉപയോഗിക്കാന്‍ കഴിയാത്തതിനാലാണ് ഇവയ അന്തക വിത്തുകളെന്ന് പറയുന്നത്.

അന്തക വിത്തുകമ്പനികള്‍ പ്രത്യേക ഏജന്റുമാര്‍ മുഖേനെ കേരളത്തിലെ സാധാരനകാരായ കര്‍ഷകര്‍ക്ക് കമ്മീഷന്‍ വ്യവ്സ്ത്യില്‍ം ഇവ എത്തിച്ചു നല്‍കുകയാണ് ഇപ്പൊള്‍ ചെയ്യുന്നതെന്നാണ് വിവരം. തമിഴ് നാട്, കര്‍ണ്ണാടക തുട്ങ്ങിയ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ തന്നെ ഇവ ഉപയോഗിക്കുന്നുണ്ട്.

കേരളത്തിലെ വിപണി മാത്രം ലക്ഷ്യമാക്കി കൃഷി ചെയ്യുന്ന അന്യ സംസ്ഥാനങ്ങളില്‍ കൃത്രിമ വിത്തുകള്‍ ഉപയോഗിച്ചുള്ള കൃഷിരീതി വ്യാപകമായി കഴിഞ്ഞു. എന്നാല്‍ അന്തകന്‍ കേരള്‍ത്തിലെത്തിയാല്‍ പരമ്പരാഗത വിത്തുകള്‍ ഇനി ഓര്‍മ്മകള്‍ മാത്രമായി മാറും.

മഹാരാഷ്ട്രയിലെ മഹികൊ, ബംഗളൂരുവിലെ അശോക സീഡ്സ്, ഈസ്റ്റ് വെസ്റ്റ് സീഡ്സ് ഇന്‍റര്‍നാഷനല്‍ തുടങ്ങിയ കമ്പനികളുടെ ചുരങ്ങ, കുമ്പളം, മത്തന്‍, വെണ്ട, പച്ചമുളക് തുടങ്ങിയ വിത്തുകളാണ് ഇപ്പോള്‍ കര്‍ഷകരിലേക്ക് എത്തിയിരിക്കുന്നത്. ഒരിക്കല്‍ ഇവ ഉപ്യോഗിച്ചു കഴിഞ്ഞാല്‍ മികച്ച വിളവിനായി വീണ്ടും ഇവയെ തന്നെ ആശ്രയിക്കേണ്ടി വരും എന്നതിനാല്‍ കര്‍ഷകന്‍ ആജീവനാന്തം കുത്തകകളുടെ അടിമയായി മാറും.

കാരറ്റ്, തണ്ണിമത്തന്‍, കുരുവില്ലാത്ത തരം പച്ചമുളക് തുടങ്ങിയ വിത്തുകള്‍ വില്‍പ്പനയ്ക്ക് വിപണിയിലെത്തിയിട്ടുണ്ട്. 50 ഗ്രം പാക്കറ്റിന് 150 മുതല്‍ 200 രൂപ വരെയാണ് വില. ഇവ ഭക്ഷണമായോ കാലിത്തീറ്റയായോ എണ്ണക്കുരുവായോ ഉപയോഗിക്കാന്‍ കഴിയുകയില്ല.


എന്നാല്‍ ഇവ അന്തക വിത്തുകളാണെന്ന് പറഞ്ഞല്ല കമ്പനികള്‍ ഇവ വില്‍ക്കുന്നത്. ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ കേരളത്തില്‍ ഉപയോഗിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജൈവവൈവിധ്യ ബോര്‍ഡ് സര്‍ക്കാരിനോട് ആവശ്യ്പ്പെട്ടിട്ടും കാലമിത്രകഴിഞ്ഞിട്ടു നടപടിയില്ലാത്തത്ത് വന്‍ പാരിസ്ഥിക പ്രത്യാഘാതങ്ങളാണ് ഉണ്ടാകാന്‍ പോകുന്നത്.

പ്രത്യുല്‍പാദനത്തിന്‍െറ ജീനുകള്‍ എടുത്തു മാറ്റിയതാണ് അന്തകവിത്തുകള്‍. അതുകൊണ്ടുതന്നെ പ്രകൃതി നല്‍കുന്ന പോഷക ഗുണങ്ങളും സ്വാദും ഇവ ഉപയോഗിച്ചുണ്ടാക്കുന്നവക്ക് കുറയും. എന്നാല്‍ അന്യ സംസ്ഥാനങ്ങള്‍ ഈ സമസ്യക്കെതിരെ മുഖംതിരിക്കുന്നത് കേരളവും പിന്തുടരുന്നു.

അന്തകവിത്തുകള്‍ മറ്റു കൃഷികളെ ഏതു തരത്തില്‍ ബാധിക്കുമെന്നതിനെകുറിച്ച് അവ്യക്തത തുടരുമ്പോഴാണ് ലോക്സഭാ തെരഞ്ഞെടുപ്പിന്‍െറ മറവില്‍ അന്തകവിത്സ്സ്ത് പരീക്ഷണ കൃഷിക്ക് കേന്ദ്രം പച്ചക്കൊടി കാണിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :