തിരുവനന്തപുരം|
VISHNU.NL|
Last Modified തിങ്കള്‍, 5 മെയ് 2014 (12:22 IST)
കെപിസിസി പ്രസിഡന്റ് വിഎം സുധീരനെതിരെ രൂക്ഷമായി പ്രതികരിച്ചുകൊണ്ട് ഷാനിമോള്‍ ഉസ്മാന്‍ രംഗത്ത്. ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെസി വേണുഗോപാലിനെതിരെ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് ഷാനിമോള്‍ക്ക് കെപിസിസിയുടെ താക്കീത് ലഭിച്ചിരുന്നു.
സത്യം പറയുന്നവവര്‍ക്കു നേരെ അച്ചടക്ക വാളോങ്ങുന്നത് ശരിയല്ലെന്നു പറഞ്ഞു കൊണ്ടാണ് ഷാനിമോള്‍ നിലപാട് വ്യക്തമാക്കിയത്. പാര്‍ട്ടിക്കുള്ളില്‍ താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി ഷാനിമോള്‍ കെപിസിസിക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു.
.സംഘടനാ മര്യാദ അനുസരിച്ച് തന്നെ താക്കീത് ചെയ്ത നടപടിയെ അംഗീകരിക്കുമ്പോഴും
വിമര്‍ശനം ഉന്നയിക്കുമ്പോള്‍ തെളിവ് വേണമെന്ന കെപിസി സി പ്രസിഡന്റിന്റെ വാദം എന്തടിസ്ഥാനത്തിലാണെന്നും ഷാനിമോള്‍ ചോദിക്കുന്നു.
മുന്‍പ് ഇതേപോലെ പാര്‍ട്ടി വേദിയില്‍ സര്‍ക്കാരിനെതിരെയും പാര്‍ട്ടി നില്പാടുകള്‍ക്കെതിരെയും രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ച സുധീരന് വിമര്‍ശനങ്ങളോട് അസഹിഷ്ണുതയാണെന്നു പറഞ്ഞ ഷാനിമോള്‍ സ്വന്തം പ്രതിച്ഛായ നന്നാക്കാന്‍ സുധീരന്‍ മറ്റുളളവരെ താഴ്ത്തിക്കെട്ടുന്നുവെന്നും ആരോപിച്ചു.
പാര്‍ട്ടി വേദിയില്‍ പറഞ്ഞ കാര്യങ്ങള്‍ ചോര്‍ത്തിയത് സുധീരന്റെ പ്രതിപുരുഷന്മാര്‍ തന്നെയാണെന്നും ഷാനിമോള്‍ കത്തില്‍ ചൂണ്ടിക്കാട്ടി. സരിതയും കെസി വേണുഗോപാലും തമ്മില്‍ ബന്ധമുണ്ടായിരുന്നു എന്ന് ആരോപിച്ചതിനാണ് ഷാനിമോള്‍ക്ക് കെപിസിസി താക്കീത് നല്‍കിയത്.