ഒരു വർഷംകൊണ്ട് ഒരു ലക്ഷം വെന്യു നിരത്തുകളിൽ എത്തിച്ച് ഹ്യൂണ്ടായ്

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 29 ജൂണ്‍ 2020 (13:39 IST)
കഴിഞ്ഞ വർഷം മേയിലാണ് വെന്യുവിനെ ഹ്യൂണ്ടായ് ഇന്ത്യൻ വിപണിയിൽ എത്തിച്ചത്. ഇന്ത്യയിൽ ഏറ്റവും വിജയകരമായി മാറിയ ഹ്യൂൂണ്ടായിയുടെ മോഡലുകളിൽ ഒന്നാണ് ഇപ്പോൾ വെന്യു. വെറും ഒറ്റ വർഷംകൊണ്ട് ഒരുലക്ഷം വെന്യു യൂണിറ്റുകളാണ് ഹ്യൂണ്ടായി നിരത്തുകളിൽ എത്തിച്ചത്. കൊവിഡ് തിർത്ത പ്രതികൂല സാഹചര്യത്തിലും ഹ്യൂണ്ടായ് വെന്യു മികച്ച നേട്ടമാണ് കൈവരിച്ചത്.

വെന്യുവിന്റെ 97,400 യൂണിറ്റുകളാണ് ഇന്ത്യൻ നിരത്തുകളിൽ എത്തിയത് 7400 യൂണിറ്റുകൾ കയറ്റി അയച്ചു. വെന്യു ആദ്യമെത്തിയത് 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.2 ലിറ്റര്‍ പെട്രോള്‍, 1.4 ലിറ്റര്‍ ഡീസല്‍ എന്നീ മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളിലാണ്. പിന്നീട് ബിഎസ് 6 നിലവാരത്തിലേക്ക് മാറിയതോടെ ഡീസല്‍ എന്‍ജിന്‍ ശേഷി 1.5 ലിറ്ററായി ഉയര്‍ത്തി. ഏറ്റവുമധികം ജനപ്രീതി നേടിയത് 1.0 ലിറ്റര്‍ ടര്‍ബോ എന്‍ജിന്‍ മോഡലാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :