ജോര്‍ജി സാം|
Last Modified വെള്ളി, 15 മെയ് 2020 (23:51 IST)
കഴിഞ്ഞവർഷം കേരളക്കരയാകെ ചർച്ച ചെയ്ത മരട് ഫ്ലാറ്റ് വിഷയം പ്രമേയമാക്കി കണ്ണൻ താമരക്കുളം സംവിധാനംചെയ്യുന്ന ചിത്രമാണ് മരട് 357. സിനിമയുടെ
സെക്കൻഡ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കിയിരിക്കുകയാണ്. സിനിമയിലെ പ്രധാന കഥാപാത്രങ്ങളെല്ലാവരെയും ഉൾക്കൊള്ളിച്ചു കൊണ്ടാണ് സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്.
അനൂപ് മേനോൻ, ധർമ്മജൻ ബോൾഗാട്ടി, ഷീലു എബ്രഹാം എന്നിവരായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഉണ്ടായിരുന്നത്. മരട് ഫ്ലാറ്റ്
പൊളിക്കലുമായി ബന്ധപ്പെട്ട് 357 കുടുംബങ്ങൾക്കാണ് കിടപ്പാടം നഷ്ടപ്പെട്ടത്. എന്താണ് മരട് ഫ്ലാറ്റില്‍ സംഭവിച്ചത് എന്നതിന്‍റെ നേര്‍ക്കാഴ്ചയാവും
മരട് 357 എന്ന
സിനിമ എന്നാണ് പോസ്റ്ററുകൾ തരുന്ന സൂചന.
അബാം മൂവീസിന്‍റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണ്ണലയ സിനിമാസിന്‍റെ ബാനറില്‍ സുദര്‍ശനന്‍ കാഞ്ഞിരക്കുളവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ദിനേശ് പള്ളത്താണ് നിര്‍വ്വഹിക്കുന്നത്. രവിചന്ദ്രനാണ് ഛായാഗ്രഹണം.